റോഡിലെ കുഴിയിൽ വീണ യുവാവ് മരിച്ചു
text_fieldsകൊടുങ്ങല്ലൂർ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. എടവിലങ്ങ് പഞ്ചായത്തുകുളം ഇരിങ്ങത്തുരുത്തി സിദ്ധാർഥെൻറ മകൻ അനിൽകുമാറാണ് (32) മരിച്ചത്. ശ്രീനാരായണപുരം അഞ്ചങ്ങാടി ലോറിക്കടവ് തീരദേശ റോഡിൽ ആഗസ്റ്റ് 27ന് രാത്രിയാണ് അപകടമുണ്ടായത്.
തെരുവുവിളക്ക് കത്താത്ത റോഡിലൂടെ പോകുകയായിരുന്ന അനിൽകുമാർ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈയിടെയുണ്ടായ കനത്ത മഴയിൽ റോഡ് കുറുകെ പിളർന്നുമാറിയ നിലയിലായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ റോഡിലെ കുഴി മണ്ണിട്ട് മൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.