ബൈക്ക് മോഷണ സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വാഹന മോഷണക്കേസുകളിലുൾപ്പെട്ട മൂന്നുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ യമഹ ടുട്ടു എന്ന സുമേജ്, കണ്ടംകുളം കനാൽ കോളനി കോന്നംപറമ്പിൽ അച്ചൂട്ടി എന്ന അഭിനവ്, അഴീക്കോട് തയ്യിൽ കുഞ്ഞൻ എന്ന വിജിൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.
നവംബറിൽ കൊടുങ്ങല്ലൂർ പൊലീസ് പരിധിയിൽ മേത്തലയിലെ കുന്നംകുളം നവകൈരളി ക്ലബിന് സമീപം താമസിക്കുന്ന ഇൻഷാദ്, കടുക്കച്ചുവട്ടിൽ താമസിക്കുന്ന സിവിൻ, പടന്ന സ്വദേശി മുനീർ എന്നിവരുടെ യമഹ മോട്ടോർ സൈക്കിളുകൾ വീടുകളിൽനിന്നും മോഷണം പോയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സമാനസ്വഭാവമുള്ള കേസുകളിലുൾപ്പെട്ട രണ്ടുപേരെ പറവൂർ പൊലീസ് നേരത്ത അറസ്റ്റ് ചെയ്തിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇവർ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു.
എസ്.ഐമാരായ കെ. സാലിം, കെ.ജി. സജിൽ, ഗ്രേഡ് എ.എസ്.ഐ പി.ജി. ഗോപകുമാർ, ഗ്രേഡ് എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ ഷമീർ, വിഷ്ണു, അഖിൽരാജ്, അഖിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികൾ മാള, ഞാറക്കൽ, ആലുവ വെസ്റ്റ്, നോർത്ത് പറവൂർ എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.