കൊടുങ്ങല്ലൂർ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsകൊടുങ്ങല്ലൂർ: എൻ.എച്ച് 66 ഹൈവേ നിർമാണത്തിന്റെ ഭാഗമായി ബൈപാസിലൂടെയുള്ള വാഹനഗതാഗതം തടഞ്ഞതോടെ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് കൺസ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു. യാത്രാക്ലേശത്തിന് പുറമെ അപകടങ്ങളും നിത്യസംഭവമായിരിക്കുന്നു. പ്രശ്നത്തിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കരാർ എടുത്ത കമ്പനി സ്വന്തം നിലയിൽ വാഹന ഗതാഗതം തിരിച്ചു വിടുകയാണ്.
ബൈപാസിന് തെക്കുഭാഗത്തും വടക്കുഭാഗത്തും ഇത്തരം നിർമാണങ്ങൾ നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും ഇതുപോലെ ഗതാഗതം തടഞ്ഞിട്ടില്ല. പ്രസിദ്ധമായ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങുമ്പോൾ ഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും തിരക്ക് സ്വാഭാവികമായും വർധിക്കും. നിയന്ത്രിച്ചില്ലെങ്കിൽ നഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടും. റോഡ് നിർമാണത്തിന് തടസ്സമാകാത്ത വിധം ബൈപാസിലൂടെ വാഹനങ്ങൾ പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർമാണ കമ്പനിക്ക് നിർദേശം നൽകണമെന്ന് ഫോറം കമ്മിറ്റി ജില്ല ഭരണകൂടം ഉൾപ്പെടെയുള്ള അധികാരികളോട് ആവശ്യപ്പെട്ടു.
ടോൾ പ്ലാസ ഒഴിവാക്കുന്നതിനായി ഭാര വാഹനങ്ങൾ ഇതുവഴി തിരിഞ്ഞു പോകുന്നതായും റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊടി പടലങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ കമ്പനി സ്വീകരിക്കാത്തതു മൂലം യാത്ര ക്കാർക്കും പരിസരത്തെ കച്ചവട സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടുണ്ടെന്നും കൺസ്യൂമേഴ്സ് ഫോറം പറഞ്ഞു. പ്രസിഡന്റ് അഡ്വ. അബ്ദുൽ ഖാദർ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സി.എസ്. തിലകൻ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, പ്രഫ. സുലേഖ ഹമീദ്, ശ്രീകുമാർ ശർമ, പി.ആർ. ചന്ദ്രൻ, പ്രഫ.കെ.അജിത, കെ.കെ. മൊയ്തീൻ കുട്ടി, എം.കെ. സഗീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.