തൃശൂർ-കൊടുങ്ങല്ലൂർ പാത നവീകരണം; ‘സമയപരിധി നിശ്ചയിക്കണം’
text_fieldsകൊടുങ്ങല്ലൂർ: തൃശൂർ-കൊടുങ്ങല്ലൂർ പാത നവീകരണപ്രവൃത്തികൾക്ക് സമയപരിധി നിശ്ചയിക്കണമെന്ന് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം അഭ്യർഥിച്ചു. നവീകരണം നീളുന്നത് ആ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും യാത്രക്കാരെയും സാമ്പത്തികമായി തകർക്കുകയാണ്.
പ്രവൃത്തി സമയബന്ധിതമായി തീർക്കാൻ നടപടി വേണം. പൂർത്തിയാകാത്ത ഭാഗങ്ങളിലെ റോഡ് സഞ്ചാരയോഗ്യമാക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ സമയം പുനഃക്രമീകരിച്ച് അമിതവേഗം നിയന്ത്രിക്കുക, ഓർഡിനറി ബസുകളുടെ എണ്ണം കൂട്ടുക, ദേശീയപാത 66ൽ നിർമാണപ്രവൃത്തികളുടെ ഭാഗമായി പാതയോരങ്ങളിലെ കെട്ടിടങ്ങളും ബോർഡുകളും നീക്കിയ സാഹചര്യത്തിൽ താൽക്കാലിക സൂചനബോർഡുകൾ സ്ഥാപിക്കുക.
നിർമാണപ്രവൃത്തികളുടെ ഭാഗമായി ചളിവെള്ളവും പൊടിയും വാഹന ഗതാഗതത്തിനും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നത് പരിഗണിച്ച് സുരക്ഷക്രമീകരണം ഏർപ്പെടുത്തുക, മിനി സിവിൽ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് മതിയായ സ്ഥലം കണ്ടെത്തുക, നഗരത്തിൽ ഗതാഗതത്തിന് തടസ്സമാകുന്ന വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രസിഡന്റ് അഡ്വ. അബ്ദുൽ ഖാദർ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, ശ്രീകുമാർ ശർമ, പ്രഫ. സുലേഖ ഹമീദ്, പ്രഫ.കെ. അജിത, ഇ.ജി. സുഗതൻ, പി.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.