സഹപ്രവർത്തകർ ക്വാറൻറീനിൽ; പ്രതിഷേധിക്കാൻ ഒരാൾ മാത്രം
text_fieldsകൊടുങ്ങല്ലൂർ: ഗ്രാമ ന്യായാലയ അങ്കണത്തിൽ ഒറ്റയാൾ പ്രതിഷേധവുമായി സൂപ്രണ്ട്. എറിയാട് ഗ്രാമ ന്യായാലയ വളപ്പിലാണ് സൂപ്രണ്ട് കെ.കെ. ഫസൽ ഹഖിെൻറ ഒറ്റയാൾ പ്രതിഷേധം അരങ്ങേറിയത്. തിരുവനന്തപുരം വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലർക്കിനെ ജൂനിയർ അഭിഭാഷകർ ജോലി സ്ഥലത്ത് അതിക്രമിച്ചു കയറി മർദിച്ചതിനെതിരെ കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് ന്യായാലയയിൽ ഫസൽഹഖിൽ ഒതുങ്ങിയത്.
അസോസിയേഷൻ ജില്ല സെക്രട്ടറിയാണ് ഫസൽ ഹഖ്. ന്യായാലയിലെ ക്ലീനിങ് ജീവനക്കാരിക്ക് ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഏഴ് ജീവനക്കാരാണ് ക്വാറൻറീനിൽ പോകേണ്ടിവന്നത്. ഇതോടെയാണ് പ്രതിഷേധത്തിന് ഒരാൾ മാത്രമായത്. ജില്ലയിലെങ്ങും കോടതി ജീവനക്കാർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ ദിനം ആചരിച്ചു. കൊടുങ്ങല്ലൂർ കോടതിയിൽ ഇ.വി. ബിന്ദു, പി.:ആർ. രമേഷ്, പി.കെ. സുമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.