രോഗിക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അക്രമം
text_fieldsകൊടുങ്ങല്ലൂർ: ഹൃദയാഘാതവുമായി കൊണ്ടുവന്ന രോഗിക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ അക്രമം. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്ന കാര നടുമുറി രമേശനോടൊപ്പം വന്നവരാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്.
ചില്ലുകൾ തകർക്കുകയും ഡോക്ടറെയും ഇതര ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചില്ലുവാതിൽ അടിച്ചുപൊളിച്ചു. അവശനിലയിലായ രോഗിയെ ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. അതേ സമയം ചികിത്സ നൽകിയില്ലെന്നത് ശരിയല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു. അടിയന്തര ചികിത്സ നടത്തവേയാണ് കൂടെയുള്ളവർ അക്രമം നടത്തിയത്. സ്ഥിതി മോശമായതിനാൽ വിദഗ്ധ ചികിത്സക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതായും സൂപ്രണ്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.