കൊടുങ്ങല്ലൂരിൽ ലോക സിനിമയുടെ ഉത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ലക്ഷ്മി ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. രാവിലെ 9.30 മുതൽ കൊടുങ്ങല്ലൂർ തെക്കേനടയിലെ ശ്രീകാളീശ്വരി സിനി മാസിലാണ് പ്രദർശനം. വൈകീട്ട് 5.30ഓടെ ഉദ്ഘാടനം. നാല് ദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 സിനിമകൾ പ്രദർശിപ്പിക്കും. രണ്ട് ഓപൺ ഫോറങ്ങളും കലാസാംസ്കാരിക പരിപാടികളും നടക്കും.
എട്ട്, ഒമ്പത് തീയതികളിൽ ആയാണ് ഓപൺ ഫോറങ്ങൾ. എട്ടിന് വൈകീട്ട് അഞ്ചിന് ‘ചിന്തകളിൽ നവമാധ്യമങ്ങളുടെ സ്വാധീനം’ വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചർച്ചയിൽ മനില സി. മോഹൻ, രാം മോഹൻ പാലിയത്ത് എന്നിവർ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് ‘ഇന്ത്യൻ സിനിമയിലെ വലതുപക്ഷ വ്യതിയാനം’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രഫ. എ. ഷണ്മുഖദാസ്, ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുക്കും. സമാപന ദിവസം വൈകീട്ട് ഏഴിന് "ബ്രോ ഹൗസ് ബാന്റിന്റെ ഡിജെ ആൻഡ് ചെണ്ട ഫ്യൂഷൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ അരങ്ങേറും. ‘നിശബ്ദത വെടിയുക വൈവിധ്യങ്ങളെ ആഘോഷമാക്കുക’ എന്ന ടാഗ്ലൈനോട് കൂടിയാണ് ചലച്ചിത്രോത്സവം സംഘാടനമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡെലിഗേറ്റ് പാസ് വിതരണം
കൊടുങ്ങല്ലുർ: ഡെലിഗേറ്റ് പാസ് വിതരണ ഉദ്ഘാടനം കാസ്റ്റിങ് സംവിധായകൻ രാജേഷ് നാരായണൻ സിനി ആർട്ടിസ്റ്റ് ശ്യാമിന് നൽകി നിർവഹിച്ചു. ചടങ്ങിൽ തസ്നി സ്വാഗതവും അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ, ഫബിന തുടങ്ങിയവർ സംസാരിച്ചു. തസ്നിനി സ്വാഗതവും സുധി ഷണ്മുഖൻ നന്ദിയും പറഞ്ഞു. ഏഴിന് രാവിലെ 9.30ന് ആദ്യസിനിമ പ്രദർശനം ആരംഭിക്കും. ഇതിന് മുമ്പായി എല്ലാ ഡെലിഗേറ്റുകളും തിയറ്ററിൽ എത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.