മൊബൈൽ ഫോണിൽ കുറിച്ചിട്ട ചിന്തകൾ പുസ്തകമാകുന്നു
text_fieldsതൃശൂർ: പ്രവാസിയും ബിസിനസുകാരനുമായ ചേർപ്പ് സ്വദേശി കെ.പി. വർഗീസ് മൊബൈൽ ഫോണിൽ കുറിച്ചിട്ട ചിന്തകൾ പുസ്തകമായി പുറത്തിറങ്ങുന്നു. പലപ്പോഴായി 'മംഗ്ലീഷിൽ' കുറിച്ചിട്ട ചിന്തകളാണ് 'കെ.പിയുടെ ചിന്തകൾ' എന്ന പേരിൽ പുസ്തകമായി കേരളപ്പിറവി നാളിൽ പുറത്തിറങ്ങുന്നത്. മൊബൈൽ ഫോണിൽ 'ഗുഡ്മോണിങ്, ഗുഡ്നൈറ്റ്' സന്ദേശങ്ങൾക്ക് മാത്രം പ്രവഹിച്ചിരുന്ന കാലത്തും കെ.പി ഇതിനൊപ്പം രണ്ട് വരി സ്വന്തം ചിന്തകൂടി ഉൾപ്പെടുത്തുമായിരുന്നു. ഇതാണ് മൊബൈൽ ഫോൺ എഴുത്തിെൻറ തുടക്കം.
ജോലിയുടെ ഭാഗമായി നിരവധി രാജ്യങ്ങളിൽ സന്ദർശിച്ചു. നിരവധിയാളുകളുമായി വലിയ സൗഹൃദങ്ങളുമുണ്ടാക്കി. സാമൂഹിക സാഹചര്യം മുതൽ കാരുണ്യപ്രവർത്തനവും വ്യക്തിബന്ധങ്ങളുമെല്ലാം എഴുത്തിന് വിഷയമായി. പ്രളയകാലവും നിപ്പയും ഇപ്പോഴത്തെ കോവിഡ് കാലവുമെല്ലാം കെ.പിയുടെ അനുഭവ ചിന്തകളിലുണ്ട്. മൊബൈൽ ഫോൺ വഴി മംഗ്ലീഷിൽ ടൈപ് ചെയ്ത് മലയാളത്തിൽ അച്ചടിക്കുന്ന ആദ്യപുസ്തകം ഒരുപക്ഷേ ഇതാവാമെന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്ന കെ.കെ. ഷിഹാബ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.