കെ.എസ്.ആര്.ടി.സി ബസ് ലോറിയിലിടിച്ച് 13 പേര്‍ക്ക് പരിക്ക്
text_fieldsകൊടകര: ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് കണ്ടെയ്നര്‍ ലോറിയിലിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഉളുമ്പത്തുകുന്ന് ഓട്ടുകമ്പനിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.
കോഴിക്കോട് നിന്ന് ചങ്ങനാശേരിയിലേക്ക് പോയിരുന്ന സൂപ്പര്‍ഫാസ്റ്റാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയിലുള്ള പാതയിലേക്ക് ഇടിച്ചുകയറിയത്. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നര്‍ ലോറിയുടെ വശത്ത് ഇടിച്ച ശേഷം സർവിസ് റോഡിെൻറ അരികിലെ കാനക്കുമുകളിലെ കോണ്‍ക്രീറ്റ് സ്ലാബിനു കയറിയാണ് ബസ് നിന്നത്.
ലോറിക്കു പുറകിലുണ്ടായിരുന്ന കാറിലും ബസ് ഇടിച്ചു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ബസ് യാത്രക്കാരില്‍ 12 പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ബസിെൻറ ആക്സില്‍ ഒടിഞ്ഞതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. ബസിെൻറ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം അരമണിക്കൂറിലേറെ തടസ്സപ്പെട്ടു.
ഡ്രൈവര്‍ കോട്ടയം സ്വദേശി വിജയന്, കണ്ടക്ടര്‍ വെഞ്ഞാറംമൂട് സ്വദേശി ജയകുമാരന്‍ നായര്‍, യാത്രക്കാരായ ഹരിപ്പാട് സ്വദേശിനി ശ്രീജ ജയപ്രകാശ്, അടിച്ചിറ സ്വേദശിനി നിമി നവാസ്, വയനാട് സ്വദേശിനി അന്‍സില ജോസഫ്, കോഴിക്കോട് സ്വദേശിനി എം.വി. കൃഷ്ണ, മാന്നാനം സ്വദേശി സലിം കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.