കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡിവൈഡറിൽ ഇടിച്ചുകയറി
text_fieldsകേച്ചേരി: കൈപ്പറമ്പിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. കാസർകോട്ടുനിന്ന് യാത്രക്കാരുമായി പത്തനംതിട്ടയിലേക്ക് പോയിരുന്ന ബസാണ് കൈപ്പറമ്പ് കയറ്റത്ത് അപകടത്തിൽപ്പെട്ടത്.
ഏതാണ്ട് 50 മീറ്റർ ദൂരം ബസ് ഡിവൈഡറിനു മുകളിലൂടെ സഞ്ചരിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പേരാമംഗലം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. യാത്രക്കാരെ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിട്ടു. റോഡിലെ വെളിച്ചക്കുറവാണ് അപകടത്തിന് പ്രധാന കാരണമെന്ന് പറയുന്നു.
ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതും അപകട സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും മൂലം ഇവിടെ രാത്രി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.