ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണമൊരുക്കി കെ.എസ്.യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ
text_fieldsതൃശൂർ: ദീർഘദൂര വാഹന യാത്രികർക്ക് ഭക്ഷണവും വെള്ളവുമൊരുക്കി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തൃശൂർ-പാലക്കാട് റൂട്ടിൽ മണ്ണുത്തി ദേശീയപാതയിലാണ് പ്രവർത്തകർ ചരക്ക് ലോറിയടക്കമുള്ള വാഹനയാത്രികർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്.
ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് ലോറികളടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും ഭക്ഷണവും വെള്ളവും കിട്ടാനില്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു പ്രവർത്തകർ ഭക്ഷണവുമായി ഇറങ്ങിയത്.
കെ.എസ്.യു ജില്ല സെക്രട്ടറി വി.എസ്. ഡേവിഡ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുധി തട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. സൗരാഗ്, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.