കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവം കൊടിയേറി
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. പത്തുദിവസം നീളുന്ന ഉത്സവക്കാഴ്ചകള്ക്കാണ് കൊടിയേറിയത്. ഇനി പത്തുനാള്‍ നഗരം ഉത്സവലഹരിയില്‍. ചൊവ്വാഴ്ച രാത്രി ക്ഷേത്രം തന്ത്രി നഗരമണ്ണ് നാരായണന്നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്.
നൂറുകണക്കിന് ഭക്തര്‍ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ച് വൈകീട്ട് ആചാര്യവരണത്തില്‍ കുളമണ്ണില്ലത്ത് രാമചന്ദ്രന് മൂസ് കൂറയും പവിത്രവും ആചാര്യന്മാര്ക്ക് കൈമാറി. എട്ടുമണിയോടെ പാണികൊട്ടി വാഹനത്തെയും മറ്റും ആവാഹിച്ച കൊടിക്കൂറ, കൂര്‍ച്ചം, മണി, മാല എന്നിവ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചശേഷം എട്ടരയോടെ തന്ത്രി കൊടിമരപൂജയും കൊടിയേറ്റും നടത്തി. ഈ സമയം കൂത്തമ്പലത്തില്‍ കൂത്തിനായി മിഴാവ് കൊട്ടി. തുടര്‍ന്ന് അത്താഴപൂജ നടന്നു. തുടര്‍ന്ന് സൂത്രധാര കൂത്തും വില്യവട്ടത്ത് നങ്ങ്യാര്‍മഠം അവതരിപ്പിച്ച നങ്ങ്യാര്‍കൂത്തും അരങ്ങേറി. കൊരമ്പ് മൃദംഗ കളരിയിലെ കുട്ടികള്‍ അവതരിപ്പിച്ച മൃദംഗമേളവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.