Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ തുരങ്കം:...

കുതിരാൻ തുരങ്കം: ദേശീയപാത അതോറിറ്റി 15നകം വിശദീകരണം നൽകണം –ഹൈകോടതി

text_fields
bookmark_border
Kudiran tunnel
cancel

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ പ്രദേശത്ത്​ 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാൻ യാത്രക്കാർ മൂന്ന്​ മുതൽ നാല്​ മണിക്കൂർ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തിൽ തുരങ്ക നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒക്ടോബർ 15നകം വിശദീകരണം ഹാജരാക്കണമെന്ന്​ ദേശീയപാത അതോറിറ്റിയോട്​ ​ഹൈകോടതി ആവശ്യപ്പെട്ടു.

ദേശീയപാത വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്ന കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്​ നൽകിയ ഹർജിയിൽ ജസ്​റ്റിസ്​ പി.വി. ആശയാണ്​ വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്​. ഇക്കാര്യത്തിൽ ​ഹൈകോടതിക്കുള്ള ചോദ്യങ്ങൾക്ക്​ അതോറിറ്റി വിശദീകരണം നൽകണമെന്നാണ്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​.

ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന്​ പരിഹാരം കാണാനും തുരങ്ക നിർമാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന്​ തുറന്ന്​ കൊടുക്കാനും അതോറിറ്റിക്കും കരാർ കമ്പനിക്കും നിർദേശം നൽകണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഷാജി കോടങ്കണ്ടത്ത്​ കോടതിയെ സമീപിച്ചിരുന്നത്​. ഇതിന്മേൽ സെപ്റ്റംബർ 29ന്​ മറുപടി ഫയൽ ചെയ്യാനാണ്​ കോടതി ആവശ്യപ്പെട്ടിരുന്നത്​. എന്നാൽ, 29ന്​ കേസ്​ പരിഗണിച്ചപ്പോൾ അതോറിറ്റി വിശദീകരണം സമർപ്പിച്ചില്ല.

പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറൻസ്​ കിട്ടിയിട്ടും തുരങ്ക നിർമാണം പൂർത്തിയാക്കാൻ നടപടിയെടുക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ അതോറിറ്റിക്കു വേണ്ടി ഹാജരായി സ്​റ്റാൻഡിങ്​ കോൺസലിനോട്​ കോടതി ചോദിച്ചു. തുടർന്നാണ്​ 15നകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwaysKudiran tunne
News Summary - Kudiran tunnel: National Highways Authority should give explanation within 15 days - High Court
Next Story