പുലികളിറങ്ങും; ഇന്ന് വീടുകളിലേക്ക്
text_fieldsതൃശൂർ: തൃശൂരിെൻറ ഓണാഘോഷങ്ങൾക്ക് സമാപനമാകുന്ന പുലിക്കളിയാഘോഷത്തിന് മാറ്റമില്ല. കോവിഡ് സാഹചര്യത്തിൽ വെർച്വലിലൂടെയാണെന്ന് മാത്രം. സ്വരാജ് റൗണ്ടിനെ ഒഴിവാക്കി വീടുകളിലേക്കും ൈകയിലെ മൊബൈൽ ഫോണിലേക്കുമാണ് ഇത്തവണ പുലികളെത്തുക. കോവിഡ് പ്രോട്ടോകോൾ കാരണം ഓണം ആഘോഷ പരിപാടികൾ ഒഴിവാക്കേണ്ടി വന്നെങ്കിലും ചടങ്ങിലൂടെ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.
അയ്യന്തോൾ ദേശമാണ് ഇത്തവണ വെർച്വൽ പുലിക്കളി സംഘടിപ്പിക്കുന്നത്. തൃശൂർ നഗരത്തിൽ പുലികളിറങ്ങുന്ന അതേ സമയത്ത് അയ്യന്തോൾ ദേശം പുലിക്കളിയുടെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം പുലികൾ വീടുകളിൽനിന്ന് ആളുകളിലേക്കെത്തും വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. ആധുനിക ദൃശ്യ സാങ്കേതിക മികവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഇതിെൻറ പരിശീലനം കഴിഞ്ഞദിവസങ്ങളിലായി നടന്നു. ഒരുക്കവും മേളങ്ങളുമടക്കമുള്ളവയും ആസ്വാദ്യകരമാകുമെന്നാണ് സംഘാടകർ പറയുന്നത്. പുതിയ കാലത്തെ പുലിക്കളി കാണാനുള്ള ആകാംക്ഷയിലാണ് തൃശൂർ. ബുധനാഴ്ച കിഴക്കുംപാട്ടുകരയിൽ കിഴക്കുമുറി ദേശത്തിെൻറ കുമ്മാട്ടികളിറങ്ങി. പനംമുക്കുംപിള്ളി ക്ഷേത്ര മുറ്റത്തായിരുന്നു അവതരണം.
വാദ്യമേളങ്ങളും രണ്ട് കുമ്മാട്ടി വേഷധാരികളും മുഖങ്ങളും കുമ്മാട്ടി പാട്ടുകളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. കൂട്ടംകൂടൽ ഒഴിവാക്കേണ്ടതിനാൽ ചടങ്ങിനെ ആഘോഷമാക്കുകയായിരുന്നു സംഘാടകർ. അര മണിക്കൂറോളമാണ് കുമ്മാട്ടികളുടെ അവതരണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.