കുന്നംകുളം-തൃശൂർ റോഡിൽ പൊടിയോടു പൊടി
text_fieldsകേച്ചേരി: സംസ്ഥാന പാതയിലെ കുന്നംകുളം - തൃശൂർ റോഡിലൂടെയുള്ള യാത്ര വീണ്ടും ദുഷ്കരമാകുന്നു. കുണ്ടും കുഴിയും മൂലം പൊറുതിമുട്ടിയ യാത്രക്കാർ ഇനി പൊടി ശല്യവും സഹിക്കണം. ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവർക്ക് സഹനം ഏറെ ആവശ്യമാണെന്നാണ് ഏവരുടെയും അഭിപ്രായം.
തകർന്ന റോഡ് യാത്രക്കാരെ ഏറെ വലച്ചിരുന്നെങ്കിൽ പൊടിശല്യം യാത്രക്കാർക്ക് മാത്രമല്ല, കച്ചവടക്കാർക്കും റോഡരികിലെ താമസക്കാർക്കും ദുരിതമായിരിക്കുകയാണ്. തകർന്ന റോഡിലെ കുഴികൾ അടച്ച ക്വാറി വേസ്റ്റിൽ നിന്ന് ഉയരുന്ന പൊടിയാണ് എല്ലാവർക്കും ശല്യമായത്. വലിയ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം അതിരൂക്ഷമാണ്. ഇതിനാൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. കേച്ചേരി മുതൽ ചൂണ്ടൽ വരെ സഞ്ചരിക്കുന്ന റോഡാണ് ഈ അവസ്ഥയിലുള്ളത്.
വഴിയിലെ കച്ചവടക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. മാസ്ക് ധരിച്ച് വീട്ടുമുറ്റത്തും കച്ചവട സ്ഥാപനങ്ങളിലും നിൽക്കേണ്ട അവസ്ഥയായി. മഴ നിലച്ചതോടെ പൊടി പറക്കൽ ഉണ്ടാകുന്നത് യാത്രക്കാരെ വളരെയധികം വലക്കുന്നുണ്ട്. ഇതൊന്നും അധികൃതർ ഗൗനിക്കുന്നുപോലുമില്ല എന്ന് യാത്രക്കാർ പറയുന്നു. താൽക്കാലികമായി കഴിയടക്കാൻ 29 ലക്ഷമാണ് ചിലവഴിച്ചത്. അതിന്റെ ഭാഗമായാണ് ക്വാറി മാലിന്യം തള്ളുന്നത്. നേരത്തെ എങ്ങനെയൊക്കയോ കുഴികൾ മൂടിയിരുന്നുവെങ്കിലും മഴയത്ത് നടത്തിയ പണി രണ്ടാം പണിയാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.