പോക്സോ കേസിൽ പത്തുവർഷം തടവും 40,000 രൂപ പിഴയും
text_fieldsകുന്നംകുളം: ക്ലബിൽ കളിക്കാൻ പോയ പത്തു വയസുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പത്ത് വർഷം തടവിനും നാൽപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ ഷിബുവിനെയാണ് (ശംഭു-40) കുന്നംകുളം ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ ക്ലബിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയപ്പോഴായിരുന്നു അതിക്രമം.
ഭയപ്പെട്ട കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് സ്കൂൾ അധ്യാപകരോട് സംഭവം വെളിപ്പെടുത്തി. തുടർന്ന് ചാവക്കാട് പൊലീസ് രജിസ്റ്റർ ചെയ്യ്ത കേസിലാണ് കോടതി ശിക്ഷിച്ചത്. കെ.എസ് ബിനോയി ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. സഹായികളായി അഭിഭാഷകരായ സഫ്ന, അനുഷ എന്നിവരും ചാവക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബൈജു എന്നിവരും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.