കാണിപ്പയ്യൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച;നാലുലക്ഷം രൂപയുടെ നഷ്ടം
text_fieldsകുന്നംകുളം: കാണിപ്പയ്യൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച. വീട്ടുപകരണങ്ങൾ, വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ മോഷണം പോയി. പെലക്കാട് പയ്യൂര്‍ റോഡില്‍ ചാത്തനങ്ങാട്ടില്‍ വീട്ടില്‍ സുശീല കുമാരന്റെ വീട്ടിലാണ് മോഷണം. ഐഫോണ്‍, നടരാജ വിഗ്രഹം, കോഡ് ലെസ് ഫോണ്‍, ഐപാഡ്, ഏഴ് ഓട്ടുവിളക്കുകള്‍, മൂന്ന് ഉരുളികള്‍, പ്രിന്റര്‍, ലാപ്ടോപ്, ഫാന്‍, ഇരുമ്പ് പൈപ്പ്, വിവിധ രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച നാണയത്തുട്ടുകള്‍, ശ്രീകൃഷ്ണ വിഗ്രഹം, ടി.വി സ്റ്റാന്‍ഡ്, ഇരുമ്പ് കട്ടില്, വീടിന്റെ പിറകുവശത്തെ ഗേറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. 15 വര്‍ഷമായി സുശീലയും കുടുംബവും വലപ്പാടുള്ള ബന്ധുവീട്ടിലാണ് താമസം. രണ്ടുമാസത്തില്‍ ഒരിക്കല്‍ ബന്ധുക്കള്‍ വീട് നോക്കാനായി വരാറുണ്ട്.
കഴിഞ്ഞദിവസം പറമ്പിലെ ജോലിക്കാരി റോഡിലൂടെ നടന്നുപോകുമ്പോഴാണ് വീടിന്റെ മുന്‍വശത്തെ ഗ്രിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണ സാധനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നത്. വീടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വെട്ടുകത്തികള്‍, ഇരുമ്പു പൈപ്പുകള്‍, ഉളി എന്നിവ പൊലീസ് കണ്ടെടുത്തു. ഇവ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കി. പൊലീസ് സംഘവും വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് മോഷ്ടാക്കള്‍ക്കായി സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.