പന്തല്ലൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപൊത്തി
text_fieldsകുന്നംകുളം: ചൊവ്വന്നൂർ പന്തല്ലൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു. വീട്ടുടമസ്ഥൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പന്തല്ലൂർ കണ്ടിരുത്തി വീട്ടിൽ അഭിലാഷിന്റെ വീടാണ് തകർന്നുവീണത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. മാസങ്ങൾക്കു മുമ്പ് നിർമാണം ആരംഭിച്ച വീടിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് വീട് ഒന്നാകെ നിലംപൊത്തിയത്.
അപകടം നടക്കുന്ന സമയത്ത് വീട്ടുടമസ്ഥനും 15 നിർമാണ തൊഴിലാളികളും രണ്ടാം നിലയിൽ ഉണ്ടായിരുന്നു. ഒന്നാം നിലയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ പിൻഭാഗത്തെ തറഭാഗം തകർന്ന് വീട് പൂർണമായും നിലംപൊത്തുകയായിരുന്നു. തറ നിർമിച്ചതിലുള്ള അപാകതയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.