ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല;നവീകരണം കാത്ത് അകതിയൂർ കലവർണക്കുളം
text_fieldsകുന്നംകുളം: സംരക്ഷണ ഭിത്തിയില്ലാതെ അപകട ഭീഷണിയായി മാറുകയാണ് അകതിയൂരിലെ കലവര്‍ണക്കുളം. നവീകരണത്തിനായി പണം അനുവദിച്ചെങ്കിലും അധികാരികളുടെ അനാസ്ഥയിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. കുളം നവീകരിക്കാനും സംരക്ഷണ ഭിത്തി നിര്‍മിക്കാനുമായി നഗരസഞ്ചയ പദ്ധതിയില്‍ 86 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. പോർക്കുളം പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളങ്ങളില്‍ ഒന്നാണിത്. വെള്ളം നിറഞ്ഞുകിടക്കുന്ന കുളത്തിന്റെ ആഴമറിയാതെ കുളിക്കാനെത്തുന്നവര്‍ അപകടത്തില്‍പെടുമെന്ന ഭയവും നാട്ടുകാര്‍ക്കിടയിലുണ്ട്. മൂന്നുവര്‍ഷം മുമ്പ് കുളിക്കാനെത്തിയ ഒരു വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. കുളം നവീകരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.