Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightആ​റു​വ​യ​സ്സു​കാ​ര​നെ...

ആ​റു​വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

text_fields
bookmark_border
arrest
cancel
camera_alt

പ്ര​കാ​ശ​ൻ

കു​ന്നം​കു​ളം: ആ​റു​വ​യ​സ്സു​കാ​ര​നെ മി​ഠാ​യി വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ 13 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 20,500 രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. നാ​ട്ടി​ക ചാ​ഴു​വീ​ട് പ്ര​കാ​ശ​നെ​യാ​ണ് (42) ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2020 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ സൈ​ക്കി​ളി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​റ്റി​ക്കാ​ട്ടി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. പ്ര​തി കു​ട്ടി​യെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടു. വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​ല​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യി​യും പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ഡ്വ. അ​മൃ​ത, അ​ഡ്വ സ​ഫ്ന എ​ന്നി​വ​രും ഹാ​ജ​രാ​യി. 19 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 20 രേ​ഖ​ക​ളും തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ നി​ര​ത്തു​ക​യും ചെ​യ്തു.

വ​ല​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​​ഐ ആ​യി​രു​ന്ന വി.​പി. അ​രി​സ്റ്റോ​ട്ടി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പി​ന്നീ​ട് വ​ല​പ്പാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന ഇ. ​നൗ​ഷാ​ദ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യു​ടെ പേ​രി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​ൻ വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ മി​ഥു​ൻ വ​ഴ​ക്കു​ള​വും പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molesting caseImprisonment and fine
News Summary - attempt to molest-imprisonment and fine
Next Story