Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി​ക്ക് 16 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

text_fields
bookmark_border
വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി​ക്ക് 16 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
cancel
camera_alt

ഫ​ലാ​ൽ മോ​ൻ

കു​ന്നം​കു​ളം: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ 16 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി വി​ധി​ച്ചു. ഒ​രു​മ​ന​യൂ​ർ ത​ങ്ങ​ൾ​പ്പ​ടി പൊ​ന്നേ​ത് വീ​ട്ടി​ൽ ഫ​ലാ​ൽ മോ​നെ​യാ​ണ് (24) ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്.

2020 മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ൽ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ലേ​ക്ക് സ്കൂ​ൾ യൂ​നി​ഫോ​മി​ലു​ള്ള പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു വ​ന്നി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

37 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 20 രേ​ഖ​ക​ളും തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ നി​ര​ത്തു​ക​യും ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യി​യും അ​ഡ്വ. അ​മൃ​ത​യും ഹാ​ജ​രാ​യി.

ടെ​മ്പി​ൾ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന എ. ​അ​ന​ന്ത​കൃ​ഷ്ണ​നും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. എ.​എ​സ്.​ഐ ഇ.​വി. സ്മി​ത​യും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നു പൗ​ലോ​സും പി.​ജി. മു​കേ​ഷും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineimprisonmentThrissur Newsassaulting caseabducting case
News Summary - Attempting to abduct and torture a student- Accused gets 16 years imprisonment and fine
Next Story