Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightഓർത്തഡോക്സ് കുന്നംകുളം...

ഓർത്തഡോക്സ് കുന്നംകുളം - ആർത്താറ്റ് അരമനയിൽ ബി. ജെ.പി സംസ്ഥാന പ്രസിഡൻറിൻ്റെ സന്ദർശനം

text_fields
bookmark_border
ഓർത്തഡോക്സ് കുന്നംകുളം - ആർത്താറ്റ് അരമനയിൽ ബി. ജെ.പി സംസ്ഥാന പ്രസിഡൻറിൻ്റെ സന്ദർശനം
cancel

കുന്നംകുളം : ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം - ആർത്താറ്റ് ഭദ്രാസനത്തിൽ എത്തി സഹായ മെത്രാപ്പോലീത്തയെ സന്ദർശിച്ച് കൂടികാഴ്ച നടത്തി.

അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം സഹായ മെത്രാപ്പോലീത്തയും മാധ്യമ വിഭാഗം അധ്യക്ഷനുമായ പുലിക്കോട്ടിൽ ഡോ ഗീവർഗീസ് മാർ യൂലിയോസിനെ സന്ദർശിച്ചു. ബി. ജെ. പി ജില്ലാ പ്രസിഡൻറ്​ അഡ്വ കെ.കെ അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗവും മലങ്കര സഭ ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ അംഗവുമായ സജി മാത്യു, സഭ മാനേജിംഗ് കമ്മറ്റി അംഗം അഡ്വ.മാത്യൂസ് മാടത്തേത്ത് എന്നിവരോടൊപ്പമാണ് സംസ്ഥാന അധ്യക്ഷൻ ഭദ്രാസനത്തിലെത്തിയത്.

സഭ പരമാധ്യക്ഷൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്നേഹാന്വേഷണങ്ങൾ യൂലിയോസ് മെത്രാപ്പോലീത്ത അതിഥികളെ അറിയിക്കുകയും സംസ്ഥാന പ്രസിഡൻ്റായ സുരേന്ദ്രനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്​തു. മലങ്കര സഭാ ചരിത്ര പുസ്തകങ്ങൾ മെത്രാപ്പോലീത്ത സമ്മാനിച്ചു.

2017 ജൂലൈ മൂന്നിലെ വിധി ഉൾപ്പെടെ സുപ്രീം കോടതിയുടെ വിവിധ വിധികൾ നടപ്പാക്കുന്ന കാര്യത്തിൽ ഇടത്-വലത് സർക്കാരുകൾ മലങ്കര സഭയോട് ഇന്നും അവഗണന കാട്ടുന്നതായി മെത്രാപ്പോലീത്ത വ്യക്തമാക്കി.

കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാദർ ജോസഫ് ചെറുവത്തൂർ, ഫാദർ ഗീവർഗ്ഗീസ് കാട്ടിൽ, കുന്നംകുളം ഭദ്രാസന കൗൺസിൽ അംഗം അഡ്വ.ഗിൽബർട്ട് ചീരൻ എന്നിവർ സന്നിഹിതരായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJP
Next Story