ചൊവ്വന്നൂർ മാർത്തോമ ഇനി ഇരട്ടകളുടെ വിദ്യാലയം
text_fieldsകുന്നംകുളം: ഇരട്ടക്കുട്ടികളുടെ സംഗമവേദിയായി ചൊവ്വന്നൂര്‍ മാർത്തോമ എല്‍.പി സ്കൂൾ. 10 ജോടി ഇരട്ടക്കുട്ടികളാണ് ഇവിടെയുള്ളത്. ഒന്നുമുതൽ നാലുവരെ ക്ലാസിലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഈ വർഷമാണ് ഇരട്ട ജോടികൾ വർധിച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
ഇവരിൽ അധികപേരെയും തിരിച്ചറിയാൻ അധ്യാപകർക്കും സഹപാഠികൾക്കുപോലും ഏറെ പ്രയാസമാണ്. റിഹാന്‍ -റയാന്‍, നെബ -നെസ, അമീറ -അലീന, ആദിദേവ് -ആദിനാഥ്, ടിജോ -ടെല്‍ജോ, ഫൈഹ -ഫൈസ, വൃന്ദ -വിനായക്, അമര്‍ -അമന്‍, നിദ ഫാത്തിമ -ഫിദ ഫാത്തിമ, അനിഖ -അനാമിക എന്നിവരാണ് സ്കൂളിലെ ഇരട്ട താരങ്ങൾ.
ഇവർക്കായി 'ദശദ്വന്ദം' എന്ന പേരില്‍ അനുമോദനം സംഘടിപ്പിച്ചു. അനുമോദന സമ്മേളനത്തില്‍ മുഖ്യാതിഥികളായി എത്തിയതും ഇരട്ട സഹോദരങ്ങളായിരുന്നു. മുല്ലശേരി, കുന്നംകുളം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ കെ.എസ്. രാമനും കെ.എസ്. ലക്ഷ്മണനും.
സ്കൂളിൽ നടന്ന ആദരണീയം ആർത്താറ്റ് മാർത്തോമ ചർച്ച് വികാരി റവ. ഫാ. ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി. രമേഷ് അധ്യക്ഷത വഹിച്ചു. മാനേജര്‍ അജിത്ത് എം. ചീരന്‍, പ്രധാനാധ്യാപിക കെ.ജി. സൈജു, അധ്യാപകരായ ബിന്ദു, ലിബിനി എന്നിവരുടെ നേതൃത്വത്തിലാണ് അനുമോദനമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.