ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ച സംഭവം: കൊലപാതകമല്ലെന്ന് പൊലീസ്
text_fieldsകുന്നംകുളം: മരത്തംകോട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്.തെക്കേക്കര വീട്ടിൽ വർഗീസിെൻറ മകൻ റോയി (37), ഭാര്യ ജോമോള്‍ (33) എന്നിവരെയാണ് വീട്ടിനുള്ളിൽ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
റോയി തൂങ്ങി മരിച്ച നിലയിലും ജോമോളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പോസ്റ്റ്േമാർട്ടത്തിലെ പ്രാഥമിക നിഗമനം. യുവതിയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ശരീരത്തിൽ വിഷാംശം എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് രാസപരിശോധനയിലേ മനസ്സിലാക്കാൻ കഴിയൂ. മുറിക്കുള്ളിൽനിന്ന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല.
യുവതി ഒരുമാസം ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ശ്വാസംമുട്ട് ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും യുവതിയുടെ മൃതദേഹത്തിൽനിന്ന് ദുർഗന്ധം വന്നു തുടങ്ങിയിരുന്നതായും രണ്ട് മരണവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്നതായി കരുതുന്നതായും പൊലീസ് അറിയിച്ചു. യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ഏറെനേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാതിലുകള്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോസ്റ്റ്േമാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.