പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: താലൂക്ക് ആശുപത്രിക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം
text_fieldsകുന്നംകുളം: പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിക്ക് അകത്തും പുറത്തുമായി പ്രതിഷേധം ശക്തമായി. യുവതിയുടെ നാട്ടുകാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിെൻറ ഓഫിസിനു മുന്നിൽ ഉപരോധ സമരം നടത്തി. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മരണ കാരണമെന്നും ഡോക്ടർ ഉൾപ്പെടെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.
ചൂണ്ടൽ വെള്ളാടമ്പിൽ വിനോദിെൻറ ഭാര്യ ശ്രീജയാണ് (32) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. സംഭവത്തിൽ ജില്ല കലക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുമെന്നും ആരോപണ വിധേയനായ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കൂട്ടായ്മ അറിയിച്ചു.
അതേസമയം, സൂപ്രണ്ടിെൻറ ഓഫിസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എ.എം. നിധീഷിെൻറ നേതൃത്വത്തിലുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കെതിെരെ പൊലീസ് കേസെടുത്തു.
കോൺഗ്രസ് ധർണ 28ന്
താലൂക്ക് ആശുപത്രി വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത മൊയ്തീൻ എം.എൽ.എയുടെ അനാസ്ഥക്കെതിരെ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആശുപത്രിക്ക് മുന്നിൽ 28ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ഇന്ദിരാഭവനിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് യോഗത്തിൽ പ്രസിഡൻറ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.സി ബാബു, സി.കെ. ബാബു, വാസു കോട്ടോൽ, മിനി മോൺസി, ബിജു സി. ബേബി, സി.കെ. ജോൺ, ടി.എം. വിജയൻ, കെ.ബി തമ്പി മാസ്റ്റർ, ലബീബ് ഹസൻ, കെ.എസ് രാധാകൃഷ്ണൻ, പി.ഐ തോമാസ്, സി.കെ. ഉണ്ണികൃഷ്ണൻ, സ്മിത ഷാജി, ഗിരീഷ് കുമാർ, എൻ.എം റഫീക്ക്, എം.എം അലി, സി.വി ജോയ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ ജ്വാലയുമായി നാട്
താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവംമൂലം ചൂണ്ടല്‍ സ്വദേശിനി മരിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൂണ്ടല്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ചൂണ്ടല്‍ ആശുപത്രി റോഡില്‍ പ്രതിഷേധാഗ്നി തെളിയിച്ച് വര്‍ഗീസ് ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. സി.പി. ഷാലി, വി.കെ. മനോജ്, എം.എസ്. സലജ്, സുരേഷ് കണ്ണന്, സി.പി. ബബിത, നിമ്മ്യ മോഹനന്, വിന്‍സെൻറ് ചൂണ്ടല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.