റോഡിലെ കുഴി അടക്കുന്നതിൽ വീഴ്ച; ഉദ്യോഗസ്ഥരെ വിമർശിച്ച് എം.എൽ.എ
text_fieldsകുന്നംകുളം: വാട്ടർ അതോറിറ്റിയുടെ നിർമാണപ്രവർത്തനവുമായി റോഡിലുണ്ടായ കുഴികൾ അടക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടുകയാണെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് വിമർശനം.
പാത്രമംഗലം, കേച്ചേരി-വേലൂർ റോഡുകൾ ജനുവരിയിൽ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാട്ടകാമ്പാൽ റോഡ് സർവേ ഒരു കി.മീ. പൂർത്തീകരിച്ചതായും ശേഷിക്കുന്നത് അടുത്ത ഒന്നോടെ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കി.
വേലൂർ-ചുങ്കം-തയ്യൂർ റോഡ് നിർമാണം ആരംഭിച്ചു. പെരുമ്പിലാവ്-നിലമ്പൂർ റോഡിലെ കാന നിർമാണം ഭൂരിഭാഗം കഴിഞ്ഞതായും അസി എൻജിനീയർ അറിയിച്ചു. അഞ്ഞൂർ റോഡ് ഡിസംബർ 31 നകം പൂർത്തീകരിക്കും. പന്നിത്തടം ജങ്ഷൻ വികസനം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരാൻ എം.എൽ.എ നിർദേശം നൽകി. കുന്നംകുളം ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് കെ.ആർ.എഫ്.ബി അധികൃതർക്ക് നിർദേശം നൽകി.
നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.കെ രാമകൃഷ്ണൻ, ചിത്ര വിനോബാജി, ടി.ആർ. ഷോബി, മീന സാജൻ, ഇ.എസ്. രേഷ്മ, എസ്. ബസന്ത് ലാൽ, സി.എം.ടി നോഡൽ ഓഫിസറായ സൂപ്രണ്ടിങ് എഞ്ചിനീയർ വി.കെ. ശ്രീമാല, കെ.ആർ.എഫ്.ബി എക്സ്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേശ്വരൻ, പൊതുമരാമത്ത് റോഡ്സ്, ബ്രിഡ്ജസ്, മെയിന്റനൻസ് വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.