ആദ്യ സ്വർണം ഗോപികയിലൂടെ കണ്ണൂരിന്
text_fieldsകുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ ആദ്യ സർണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ ഗോപിക ഗോപിയാണ് 11.01 മിനിറ്റിൽ ഫിനിഷ് ചെയ്ത് 65ാമത് കായികമേളയിലെയും തന്റെ പേരിലുമുള്ള ആദ്യ സ്വർണം കരസ്ഥമാക്കിയത്. എറണാകുളം കുട്ടംപുഴ കുറിയമ്പെട്ടി സ്വദേശി ഗോപിയുടെയും സുമതിയുടെയും നാല് മക്കളിൽ മൂത്തവളായ ഗോപിക ഈ വർഷമാണ് കണ്ണൂരിലെത്തിയത്.
കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ഗോപിക ഹൈജംപാണ് പരിശീലിച്ച് വന്നത്. എന്നാൽ, ദീർഘദൂര ഓട്ടത്തിൽ ഈ പ്ലസ്വൺകാരിയുടെ കഴിവ് തിരിച്ചറിഞ്ഞ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ പരിശീലകൻ സന്തോഷ് മനാടാണ് 3000, 1500, ക്രോസ് കൺട്രി മത്സരങ്ങളിലേക്ക് ഗോപികയെ തിരിച്ചുവിട്ടത്.
അതിന് ആദ്യമീറ്റിൽ തന്നെ ഫലവുമുണ്ടായി. ഉഷ സ്കൂളിലെ വിദ്യാർഥിനി പൂവമ്പായി എ.എം.എച്ച്.എസിലെ അശ്വിനി ആർ. നായർ, എറണാകുളം കോതമംഗലം മാർ ബേസിലിന്റെ അലോണ തോമസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.