മാലിന്യം കത്തിച്ചു, നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചു; ഹോട്ടലുകൾക്ക് പതിനായിരം രൂപ വീതം പിഴ
text_fieldsകുന്നംകുളം: കുന്നംകുളത്ത് വടക്കാഞ്ചേരി റോഡിൽ ഹോറിസൺ കോംപ്ലക്സിന് മുകളിൽ അനുമതിയില്ലാതെ നിർമിച്ച ചൂളയിൽ അഴുകുന്നവയടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. മലബാർ ജങ്ഷൻ ഹോട്ടലിലെ മാലിന്യമാണ് കത്തിച്ചിരുന്നത്. നഗരസഭ ആരോഗ്യവിഭാഗം സ്ഥാപനത്തിലെത്തിയപ്പോൾ മാലിന്യം കൂട്ടിയിട്ടത് കണ്ടു. ഉടൻ പ്രവൃത്തി നിർത്തിവെപ്പിക്കുകയും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
സീനിയർ പബ്ലിക് ഹെൽത് ഇൻസ്പെക്ടർ പി.എ വിനോദിന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത് ഇൻപെക്ടർമാരായ സ്മിത പരമേശ്വരൻ, പി.എസ് സജീഷ് എന്നിവരാണ് പരിശോധന നടത്തിയത്. ആർത്താറ്റ് പള്ളിക്ക് സമീപത്തെ മഷ്റിക് അറബ്യൻ റസ്റ്റോറൻറിൽ നിന്ന് വൃത്തിഹീന രീതിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണപദാർഥങ്ങളും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.