സംസ്ഥാനപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടുവർഷം
text_fieldsകുന്നംകുളം: സംസ്ഥാനപാതയിലെ പാറേമ്പാടത്ത് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് വർഷം രണ്ട് പിന്നിട്ടു. ഇതോടെ റോഡും തകർന്ന അവസ്ഥയിലാണ്. പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിൽ നാട്ടുകാർ അപായ സൂചക ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ അപകടത്തിൽപെടുന്നത് പതിവുകാഴ്ചയാണ്. പരിസരവാസികളായ നാട്ടുകാരും വ്യാപാരികളും ഉൾപ്പെടെയുള്ളവർ നിരവധിതവണ ജലവകുപ്പ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു പരിഹാരവുമില്ല.
പൊട്ടിയ പൈപ്പ് മാറ്റി പുനഃസ്ഥാപിക്കുകയും തകർന്ന റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു അല്ലാത്തപക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും മുന്നറിയിപ്പു നൽകി മണ്ഡലം പ്രസിഡൻറ് എം.എച്ച്. റഫീഖ്, സെക്രട്ടറി എം.എ. കമറുദ്ദീൻ ട്രഷറർ, പി.എ. ഷഹീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.