കുന്നംകുളം ബസ്സ്റ്റാൻഡ് ഉദ്ഘാടനം: സ്ഥലം എം.പിക്ക് പുറമെ മുൻ എം.എൽ.എമാർക്കും അവഗണന
text_fieldsകുന്നംകുളം: നഗരസഭ സ്വപ്ന പദ്ധതിയായ ബസ്സ്റ്റാൻഡ് ടെർമിനൽ കം ഷോപ്പിങ് കോപ്ലക്സ് ഉദ്ഘാടന ചടങ്ങിലേക്ക് സ്ഥലം എം.പിക്ക് പുറമെ മുൻ എം.എൽ.എമാർക്കും അവഗണന.
രമ്യ ഹരിദാസ് എം.പിയെ പരിപാടിയിൽനിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ കുന്നംകുളത്തെ മുൻ എം.എൽ.എമാരും ഒഴിവാക്കപ്പെട്ടതിൽപെടുന്നു. കെ.പി. വിശ്വനാഥൻ, എൻ.ആർ. ബാലൻ, ടി.വി. ചന്ദ്രമോഹൻ, ബാബു എം. പാലിശ്ശേരി എന്നിവരാണ് തഴയപ്പെട്ടത്.
2003ൽ ആദ്യമായി മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിടുമ്പോൾ അന്ന് ടി.വി. ചന്ദ്രമോഹനായിരുന്നു അധ്യക്ഷനെങ്കിൽ 2010ൽ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി തോമസ് ഐസക് നിർമാണോദ്ഘാടനം നടത്തുമ്പോൾ ബാബു എം. പാലിശ്ശേരിയായിരുന്നു അധ്യക്ഷത വഹിച്ചത്. പിന്നീട് 2018ൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ശിലാസ്ഥാപനം നടത്തുകയായിരുന്നു.
കേവല ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് വിമതരുടെ സഹായത്തോടെയാണ് സി.പി.എം ഭരണം നടത്തുന്നത്. സി.പി.എമ്മിലെ വിഭാഗീയതയിൽ ഒഴിവാക്കപ്പെട്ടതാണ് സി.പി.എം മുൻകാല എം.എൽ.എമാരെന്നും ആക്ഷേപമുണ്ട്.
സ്വപ്ന പദ്ധതി ഉദ്ഘാടന ചടങ്ങിൽ മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരിയെയും രമ്യ ഹരിദാസ് എം.പിയെയും ക്ഷണിക്കാത്തതിൽ സി.പി.എം ഔദ്യോഗിക പക്ഷത്തെ നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.