കുന്നംകുളം നഗരം ഇനി കാമറക്കണ്ണിൽ
text_fieldsകുന്നംകുളം: തെരുവുകളിലും ബസ് സ്റ്റാൻഡിലും മാലിന്യം തള്ളുന്നത് തടയാൻ നഗരസഭ സ്ഥാപിക്കുന്ന സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.
രാവിലെ 11ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ.സി. മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന് അധ്യക്ഷത വഹിക്കും.
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. വിവിധയിടങ്ങളില്‍ 18 കാമറകളാണ് സ്ഥാപിച്ചത്. 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തില്‍ നിരീക്ഷണത്തിനായി റും സജ്ജമാക്കിയിട്ടുണ്ട്. കുന്നംകുളം പൊലീസ് സ്റ്റേഷനിലും നിരീക്ഷണ സൗകര്യമുണ്ട്. ഇവ രണ്ടും കേന്ദ്രീകൃത നിരീക്ഷണ ഇടങ്ങളാണ്.
നഗരത്തിലും പരിസരങ്ങളിലും ശുചിമുറി മാലിന്യം ഉൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവ് കാഴ്ചയാണ്.ഇത് നിയന്ത്രിക്കാൻ നഗരസഭക്കും പൊലീസിനും കാമറകൾ സഹായകമാകും. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ കണ്ടെത്താനും ഇത് സഹായകമാകും. പാലക്കാട് ഭഗവതി അസോസിയേറ്റ്സാണ് കാമറകൾ സജ്ജീകരിച്ചത്.
കാമറകൾ ഇവിടെ
മുനിസിപ്പല്‍ ജങ്ഷന്, ഹെര്‍ബര്‍ട്ട് റോഡ് ജങ്ഷന്, ടി.ടി ദേവസ്സി ജങ്ഷന്, തുറക്കുളം മാര്‍ക്കറ്റ്, വിക്ടറി, പഴയ ബസ് സ്റ്റാൻഡ്, ടി.കെ. കൃഷ്ണന് റോഡ്, മധുരക്കുളം, ജവഹര്‍ തിയറ്റര്‍, കാണിപ്പയ്യൂര്‍, വൈശ്ശേരി, ആനായ്ക്കല്‍ ജങ്ഷന്, പനങ്ങാടി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. ചിലയിടങ്ങളില്‍ രണ്ടും മൂന്നും കാമറകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.