മിഷനറി വി. നാഗലിന് കുന്നംകുളത്തിന്റെ ആദരം
text_fields'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' വരികളുടെ രചയിതാവ്
മിഷനറി വി. നാഗലിെൻറ പേരിൽ
കുന്നംകുളത്തൊരു റോഡ്
കുന്നംകുളം: മരണമില്ലാത്ത മരണഗാനമായ 'സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു' വരികളുടെ രചയിതാവ് മിഷനറി വി. നാഗലിെൻറ സ്മരണ നിലനിർത്തി കുന്നംകുളം നഗരത്തിലെ റോഡിന് നാമകരണം. കുന്നംകുളം-പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിനാണ് മിഷനറി വി. നാഗൽ എന്ന നാമകരണം നഗരസഭ അധിക്യതർ നൽകിയത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ നഗരസഭ കക്കാട് ഏഴാം വാർഡ് കൗൺസിലർ പി.ഐ. തോമസിെൻറ ശ്രമഫലമായാണ് റോഡിന് നാഗൽ സായ്പ്പിെൻറ പേര് നൽകിയത്. മൺമറഞ്ഞിട്ട് ശതാബ്ദി പിന്നിട്ട വി. നാഗൽ സംഗീത ലോകത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.
127 വർഷം മുമ്പ് കേരളത്തിലെത്തിയ ജർമൻ മിഷനറി നാഗൽ മലയാള ഭാഷ പഠിച്ച് പിന്നീട് കുന്നംകുളത്തെത്തി ഒട്ടനവധി ഗാനങ്ങൾ രചിച്ചു. മിഷനറി പ്രവർത്തനം നടത്തി. കുന്നംകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വസൂരി പകർന്നപ്പോൾ രോഗികളെ വീടുകളിൽ പോയി പരിചരിച്ചു.
ഇതിനിെട കുന്നംകുളത്ത് വെച്ച് നാഗൽ സായ്പ്പിലൂടെ പിറവിയെടുത്ത 'സമയമാം രഥത്തിൽ...' ഗാനം ലോകത്തുതന്നെ ചിരപ്രതിഷ്ഠ നേടി. കുന്നംകുളത്ത് കുടുംബമായി താമസിച്ചിരുന്ന ഒന്നര ഏക്കർ സ്ഥലത്തെ റോഡിനാണ് മിഷനറി വി. നാഗൽ എന്ന പേര് ഒന്നേകാൽ നൂറ്റാണ്ടിനു ശേഷം നൽകിയിട്ടുള്ളത്.
കുന്നംകുളം ചിറളയം മന കുടുംബത്തിൽനിന്നാണ് വസ്തു തീറെടുത്തത്. ഇതിൽ പ്രാർഥനാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ജർമൻകാരനായ മിഷനറി കുന്നംകുളത്ത് എത്തിയ ശേഷം കുറെക്കാലം കുന്നംകുളത്തുകാർക്കൊപ്പം ജീവിച്ചത് വിസ്മരിക്കാൻ കഴിയില്ലെന്ന് നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.