വ്യാപാരികളുടെ കെട്ടിട വാടക ഒഴിവാക്കി ചാലിശ്ശേരി സ്വദേശി
text_fieldsകുന്നംകുളം: വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലോക്ഡൗൺ കാലത്തെ കെട്ടിട വാടക ഒഴിവാക്കിയുള്ള സി.ഇ. ചാക്കുണ്ണിയുടെ മാതൃക വീണ്ടും കേരളത്തിന് തന്നെ അഭിമാനമാകുന്നു. കോവിഡ് ശക്തമായതോടെ സർക്കാർ നിയന്ത്രണങ്ങൾ വന്നത് ജനജീവിതത്തെ സ്തംഭനത്തിലാക്കി.
കച്ചവടത്തിനായി കോഴിക്കോട് എത്തിയ ചാക്കുണ്ണിക്കും കുടുംബത്തിനും മൊയ്തീൻ പള്ളി റോഡ്, ബേബി ബസ്സാർ, ചാലപ്പുറം, ഫ്രാൻസിസ് റോഡ്, കല്ലായി റോഡ് എന്നിടങ്ങളിലായി നൂറിലധികം കടമുറികളുണ്ട്. കുറച്ച് പേർ ദിവസേന വാടക നൽകുന്ന കച്ചവടക്കാരാണ്.
കച്ചവടക്കാരുടെ കഷ്ടപ്പാട് നേരിൽ അറിഞ്ഞ ചാക്കുണ്ണി മേയ് എട്ട് മുതൽ ലോക്ഡൗൺ കാലത്തെ വാടക ഒഴിവാക്കിയതായി അറിയിച്ചു. കെട്ടിടങ്ങളിൽ നിന്നായി ലഭിക്കുന്ന വരുമാനം വേെണ്ടന്ന് വെക്കാൻ ചെറുപ്പം മുതൽ കച്ചവടക്കാരനായ ഇദ്ദേഹത്തിെൻറ ഭാര്യ വി.എസ്. ലീലാമണി, മകൻ മനോജ്, മകൾ മഞ്ജു, മരുമകൾ പ്രീമ എന്നിവർ മുന്നോട്ട് വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.