Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2021 12:52 PM IST Updated On
date_range 24 Sept 2021 12:52 PM ISTപെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ഇരട്ട ജീവപര്യന്തം
text_fieldsbookmark_border
കുന്നംകുളം: പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ യൂസുഫിനെയാണ് (56) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2014ൽ നടന്ന സംഭവത്തിൽ ഗുരുവായൂർ പൊലീസ് ഇൻസ്പെക്ടർ എം.യു. ബാലകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story