നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ നാലിന് കുന്നംകുളത്ത്
text_fieldsകുന്നംകുളം: നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡല തല നവകേരള സദസ്സ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ നാലിന് നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
എ.സി. മൊയ്തീന് എം.എല്‍.എ ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരുമാകും.
നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന് വര്‍ക്കിങ് ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയര്‍ എസ്. ഹരീഷ് ഓര്‍ഗനൈസിങ് കണ്‍വീനറായും പ്രവര്‍ത്തിക്കും. നവകേരള സദസ്സിന് മുന്നോടിയായി പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും യോഗങ്ങള്‍ ചേരാനും എം.എല്‍.എ നിർദേശിച്ചു.
യോഗത്തില്‍ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. രാജേന്ദ്രന്, അഡ്വ. കെ. രാമകൃഷ്ണന്, ഇ.എസ്. രേഷ്മ, മീന സാജന്, എസ്. ബസന്ത്ലാല്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, കുന്നംകുളം എസി.പി.സി ആര്. സന്തോഷ്, കുന്നംകുളം നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാര്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.