പത്തുവയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശനം: യുവാവിന് ഏഴുവർഷം കഠിനതടവും പിഴയും
text_fields
കുന്നംകുളം: പത്തുവയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തി അപമാനിച്ച കേസിൽ പ്രതിയെ കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഏങ്ങണ്ടിയൂർ ഏത്തായ് കുറുമ്പൂർ വീട്ടിൽ ശരത്തിനെയാണ് (24) ഏഴുവർഷം കഠിനതടവിനും 45,000 രൂപ പിഴയടക്കാനുമായി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2019ൽ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലായാണ് ഏഴുവർഷം തടവിന് ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കാനായ സി.പി.ഒമാരായ ഗിരീശൻ, ധനീഷ് എന്നിവരും ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.