പൊലീസുകാരന് മർദനം; യുവാവ് പിടിയിൽ
text_fieldsകുന്നംകുളം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയേറ്റം ചെയ്ത യുവാവ് പിടിയിൽ. അക്കിക്കാവ് തിപ്പിലശ്ശേരി മുള്ളത്തു വളപ്പിൽ വിനോദിനെയാണ് (39) എസ്.ഐ മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്.
കുടുംബാംഗങ്ങളോടൊപ്പം കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിൽ എത്തിയ പൊലീസുകാരൻ കബീറിനെയാണ് ഇയാൾ മർദിച്ചത്. അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പൊലീസുകാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.