കുന്നംകുളത്ത് കോൺഗ്രസിൽ പൊട്ടലും ചീറ്റലും; ഔദ്യോഗിക സ്ഥാനാർഥി പാർട്ടി ചിഹ്നം തിരിച്ചുനൽകി പത്രിക പിൻവലിച്ചു
text_fieldsകുന്നംകുളം (തൃശൂർ): നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായ ശേഷം പിൻവലിക്കാനുള്ള അവസാന മണിക്കൂറിൽ കോൺഗ്രസ് സ്ഥാനാർഥി ചിഹ്നം തിരിച്ചുനൽകി പത്രിക പിൻവലിച്ചു. അയ്യംപറമ്പ് വാർഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ വാർഡിൽ സ്ഥാനാർഥി നിർണയത്തിന് ശേഷം വരുത്തിയ മാറ്റങ്ങളാണ് പൊട്ടലിലും ചീറ്റലിലും കലാശിച്ചത്.
വാർഡ് കമ്മിറ്റി ഫിജിയുടെ പേരാണ് നിർദേശിച്ചത്. പാർട്ടി തീരുമാനപ്രകാരം ഈ വാർഡിലെ മുൻ കൗൺസിലർ ഉൾപ്പെടെ വിമതരെ തിരിച്ചെടുത്ത് മത്സരിപ്പിക്കാനുള്ള നീക്കമാണ് വാർഡിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ലാത്ത അവസ്ഥയിൽ എത്തിച്ചത്. മുൻ കൗൺസിലർ കെ.കെ. ആനന്ദനെ തിരിച്ചെടുത്ത് വനിത സംവരണമായ അതേ വാർഡിൽ ആനന്ദെൻറ ഭാര്യ പ്രിയയുടെ പേര് പട്ടികയിൽ കയറി വന്നു. ഇതോടെ വാർഡ് കോൺഗ്രസ് കമിറ്റി എതിർപ്പ് ഉയർത്തുകയും രാജിക്ക് ഒരുങ്ങുകയും ചെയ്തു.
പാർട്ടി ചിഹ്നം പ്രിയക്ക് അനുവദിച്ചതോടെ ഫിജിയെ റിബലായി മത്സരിപ്പിക്കാൻ ഒരു വിഭാഗം കച്ചകെട്ടിയിറങ്ങി. തർക്കം രൂക്ഷമായ സാഹചര്യത്തിൽ ചിഹ്നം തിരിച്ച് നൽകി പത്രിക പ്രിയ ആനന്ദൻ പിൻവലിക്കുകയായിരുന്നു. ഇതോടെ ചിഹ്നം തരാമെന്ന് പറഞ്ഞ് സ്വതന്ത്ര സ്ഥാനാർഥി ഫിജിയുടെ പുറകെ കൂടിയ കോൺഗ്രസ് നേതാക്കൾ നാണം കെട്ടു. സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നും യു.ഡി.എഫ് സ്വതന്ത്രയല്ലെന്നും ഇവർ വെളിപ്പെടുത്തി. പാർട്ടിയിൽ തിരിച്ചെത്തിയവര്‍ക്ക് നല്കിയ സീറ്റില്‍ തൃപ്തിയാകാതെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി ചിഹ്നം തിരിച്ച് നൽകി പത്രിക പിൻവലിച്ചതെന്ന് ഒരു വിഭാഗം പറയുന്നു.
എന്നാല്‍, തിരിച്ചെത്തിയ കൂട്ടത്തിലുണ്ടായിരുന്ന മിഷ സെബാസ്റ്റ്യൻ വാർഡ് 23ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുപക്ഷവുമായി സഹകരിച്ച വിമത കോണ്‍ഗ്രസ് ഇടതുപാളയിത്തിലേക്ക് ചേക്കാറാന്‍ തീരുമാനിച്ചതോടെ ഇവര്‍ക്ക് അഞ്ച് സീറ്റ് വരെ നല്കാന് ഇടതുപക്ഷം തയാറായിരുന്നു. അത് വേണ്ടെന്ന് വെച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇവരെ മാതൃസംഘടനയിൽ തിരിച്ചെടുക്കാൻ ധാരണയുമായി. പിന്നീട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുന്നംകുളം കോണ്‍ഗ്രസ് കമ്മിറ്റി പരാജയപ്പെട്ടതോടെ അവസാനനിമിഷം വരെ അനിശ്ചിതത്വം തുടർന്നു.
ഇതിനിടെ ജില്ല നേതൃത്വത്തിെൻറ നിർദേശാനുസരണം തിരിച്ചെത്തിയ സംഘത്തിലുള്ളവർ നാല് വാര്‍ഡുകളില്‍ പത്രിക നല്‍കിയിരുന്നെങ്കിലും ഇവരില്‍ പ്രമുഖരായ മുൻ ചെയർമാൻ സി.വി. ബേബി, സോമശേഖരൻ നായര്‍ എന്നിവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. ഇതോടെ റിബലായി ഇവർ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.