" ഓർമ്മകളിൽ ജീവിക്കുന്ന ഇന്ദിരാജി " ആൽബം പുറത്തിറങ്ങി
text_fieldsപെരുമ്പിലാവ് : കാൽ നൂറ്റാണ്ടുകാലം പ്രവാസിയും ചെറുപ്പം മുതൽ ഇന്ദിരാഗാന്ധിയുടെ ആരാധകനുമായ കൊങ്ങണൂർ കാവിൽ വീട്ടിൽ ചന്ദ്രൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ നിധിപോലെ സൂക്ഷിച്ച ഇന്ദിരാ ഗാന്ധിയുടെ ജനനം മുതൽ മരണം വരെയുള്ള ചിത്രങ്ങളും പത്ര കട്ടിംഗുകളും ചേർത്ത് മെഗാ ഫോട്ടോ ആൽബം നിർമ്മിച്ചു.
ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു ശനിയാഴ്ച ആൽബം പുറത്തിറക്കി. ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ് ചന്ദ്രന് ഇങ്ങിനെയൊരു താത്പര്യം തോന്നിയത്. 1977 ൽ ബഹ്റൈനിൽ ജോലിക്ക് പോയ ചന്ദ്രൻ വാർത്താ ഏജൻസിയടക്കം വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നതിനിടയിലാണ് ചിത്രങ്ങളെല്ലാം ശേഖരിച്ചത്.
രണ്ടടി വീതിയും ഒരടി നീളത്തിലുള്ള ആൽബത്തിൽ കളർ ചിത്രങ്ങൾ ഉൾപ്പടെ നൂറോളം ചിത്രങ്ങളുണ്ട്. ആൽബം നിർമ്മിക്കുന്നതിനിടെ കാണാൻ നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ എത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കൂടാതെ പ്രവാസകാലത്ത് അമ്പത്തിയൊന്നു രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സ്റ്റാമ്പുകളും ഇദ്ദേഹം ശേഖരിച്ചു വെച്ചിട്ടുണ്ട്. ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ആയിരത്തോളം വരുന്ന സ്റ്റാമ്പ് ചിത്രങ്ങൾ കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടവും ഇയാൾ നിർമ്മിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.