Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightക​ഥ​യ​ല്ലി​ത്,...

ക​ഥ​യ​ല്ലി​ത്, ക​ര​ള​ലി​യി​ക്കും കാ​ഴ്ച ; വി​ഷ്ണു​വി​ന്‍റെ ച​ല​ന​മ​റ്റ അ​വ​സ്ഥ​യി​ലും ക​ന​ൽ മൂ​ടാ​ത്ത പ്ര​തീ​ക്ഷ​യി​ൽ കു​ടും​ബം

text_fields
bookmark_border
ക​ഥ​യ​ല്ലി​ത്, ക​ര​ള​ലി​യി​ക്കും കാ​ഴ്ച ; വി​ഷ്ണു​വി​ന്‍റെ ച​ല​ന​മ​റ്റ അ​വ​സ്ഥ​യി​ലും ക​ന​ൽ മൂ​ടാ​ത്ത പ്ര​തീ​ക്ഷ​യി​ൽ കു​ടും​ബം
cancel
camera_alt

വിഷ്ണുവിന്‍റെ രണ്ടാമത്തെ സഹോദരിക്ക് വിവാഹ സമ്മാനമായി അഞ്ച് പവൻ സ്വർണം

ഷെയർ ആൻഡ് കെയർ പ്രസിഡന്‍റ് ലബീബ് ഹസൻ കൈമാറുന്നു

കു​ന്നം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്, 10 വ​ർ​ഷ​മാ​യി ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ വി​ഷ്ണു​വി​ന്‍റെ ജീ​വി​തം ക​ണ്ട് പ​ത​റി​യ കു​ടും​ബ​ത്തി​ന് ത​ണ​ലേ​കു​ക​യാ​ണ് സ​ഹ​പാ​ഠി​ക​ളും ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും.

ചെ​മ്മ​ന്ത​ട്ട കൊ​ട്ടി​ലി​ങ്ങ​ൽ കു​മാ​ര​ൻ-​പ്രീ​തി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് വി​ഷ്ണു. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യം 2014 ഡി​സം​ബ​റി​ലാ​ണ് കി​ഴൂ​ർ പൂ​ര​ത്തി​ന്റെ ത​ലേ​ന്നാ​ൾ സു​ഹൃ​ത്തു​മൊ​ത്ത് ഗാ​ന​മേ​ള ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്ക് തെ​ന്നി​വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദീ​ർ​ഘ​കാ​ലം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, അ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി. ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യെ​ങ്കി​ലും ശ​രീ​രം ത​ള​ർ​ന്ന് ച​ല​ന​മ​റ്റ അ​വ​സ്ഥ​യി​ലാ​യി.

ദീ​ർ​ഘ​കാ​ലം ചി​കി​ത്സ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക ചെ​ല​വു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യി​ലാ​യ കു​ടും​ബ​ത്തി​നു മു​ന്നി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ല​ബീ​ബ് ഹ​സ്സ​ൻ വി​ഷ്ണു​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ പ​ഴു​ന്നാ​ന​യി​ലെ വീ​ട്ടി​ലെ​ത്തി.

വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി രം​ഗ​ത്തി​റ​ങ്ങി.

വി​ഷ്ണു പ​ഠി​ച്ച മ​ര​ത്തം​കോ​ട് ഗ​വ. ഹൈ​സ്കൂ​ൾ, ചെ​മ്മ​ണൂ​ർ അ​പ്പു​ണ്ണി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ഹ​പാ​ഠി​ക​ളു​ടെ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും ശേ​ഖ​രി​ച്ച് 2015 മാ​ർ​ച്ചി​ൽ യോ​ഗം വി​ളി​ച്ചു കൂ​ട്ടി. ആ ​യോ​ഗ​ത്തി​ൽ 50 ഓ​ളം സ​ഹ​പാ​ഠി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തെ ചേ​ർ​ത്തു​നി​ർ​ത്ത​ണ​മെ​ന്ന​ത്. അ​ന്ന് സ​ഹ​പാ​ഠി​ക​ളി​ൽ പ​ല​രും ഡി​ഗ്രി​ക്കും മ​റ്റും പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹ​പാ​ഠി​യെ സ​ഹാ​യി​ക്കാ​ൻ മാ​സം​തോ​റും നി​ശ്ചി​ത തു​ക എ​ല്ലാ​വ​രും ചേ​ർ​ന്ന് പി​രി​ച്ചെ​ടു​ത്ത് വി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി അ​ത് ചെ​യ്തു വ​രു​ന്നു​ണ്ട്. പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച മൂ​ത്ത സ​ഹോ​ദ​രി​യെ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സി​ന് ചേ​ർ​ക്കാ​നും ഫീ​സ​ട​ക്കാ​നും ഷെ​യ​ർ ആ​ൻ​ഡ് കെ​യ​റും സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും നേ​തൃ​ത്വം ന​ൽ​കി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ സ​മ​യ​മാ​യ​തോ​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ അ​ഞ്ചു പ​വ​ൻ സ​മ്മാ​ന​മാ​യും ന​ൽ​കി. 10 വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ഓ​ണ​ത്തി​നും വി​ഷു​വി​നും വി​ഷ്ണു​വി​ന് പു​തു​വ​സ്ത്ര​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കാ​ൻ സ​ഹ​പാ​ഠി​ക​ൾ മ​റ​ക്കാ​റി​ല്ല.

ഞാ​യ​റാ​ഴ്ച വി​ഷ്ണു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യും വി​വാ​ഹി​ത​യാ​യി. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ഷെ​യ​ർ ആ​ൻ​ഡ് കെ​യ​റും സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് ശ​നി​യാ​ഴ്ച അ​ഞ്ചു പ​വ​ൻ സ്വ​ർ​ണം വീ​ട്ടി​ലെ​ത്തി സ​മ്മാ​നി​ച്ചു.

സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ 50000 രൂ​പ​യും ചെ​ന്നൈ​യി​ലെ വ്യ​വ​സാ​യി ത​ങ്ങ​ളു​ടെ മാ​താ​വ് മേ​രി ജോ​ണി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​വും ശേ​ഷി​ക്കു​ന്ന തു​ക ഷെ​യ​ർ ആ​ൻ​ഡ് കെ​യ​റും ന​ൽ​കു​ക​യാ​യി​രു​ന്നു.

വി​വാ​ഹാ​വ​ശ്യ​ത്തി​ന് പോ​കാ​നു​ള്ള വാ​ഹ​ന​വും വ​ധു​വി​ന്റെ മേ​ക്ക​പ്പും വി​ഷ്ണു​വി​ന്റെ സ​ഹ​പാ​ഠി​ക​ളി​ൽ ചി​ല​രു​ടെ സ​മ്മാ​ന​മാ​ണ്.

ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ ല​ബീ​ബ് ഹ​സ്സ​ൻ സ്വ​ർ​ണ സ​മ്മാ​നം വി​ഷ്ണു​വി​ന് കൈ​മാ​റി.

ഷ​മീ​ർ ഇ​ഞ്ചി​ക്കാ​ല​യി​ൽ, സ​ക്ക​റി​യ ചീ​ര​ൻ, ജി​നാ​ഷ് തെ​ക്കേ​ക്ക​ര, സി.​കെ. അ​പ്പു​മോ​ൻ, പി. ​സ​തീ​ഷ് കു​മാ​ർ, എ.​എ. ഹ​സ്സ​ൻ, പി.​എം. ബെ​ന്നി, ഇ.​എം.​കെ. ജി​ഷാ​ർ, കെ.​വി. സാം​സ​ൺ, ജ​സ്റ്റി​ൻ പോ​ൾ, ജി​നീ​ഷ് നാ​യ​ർ, ഷ​ക്കീ​ർ കെ. ​ഹൈ​ദ്രോ​സ്, അ​ഷ് ലി​ൻ ജെ​യിം​സ്, കെ.​എ​സ്. സ​മ​ർ​നാ​ഥ്, കെ.​എ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വി​ഷ്ണു​വി​ന്‍റെ ജീ​ർ​ണി​ച്ച വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കു​ന്നം​കു​ളം പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റി​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ചെ​യ്തു ന​ൽ​കി​യി​രു​ന്നു. സ​ഹ​പാ​ഠി കൂ​ട്ടാ​യ്മ​ക്ക് വി​ദേ​ശ​ത്തു​ള്ള മു​ഹ​മ്മ​ദ് ശ​രീ​ഫ്, വി.​എ​ച്ച്. ജു​സൈ​ർ, നാ​ട്ടി​ലു​ള്ള മു​ഹ​മ്മ​ദ് സ​ഹി​ദ് അ​ഹ്സ​നി, മു​ഹ​മ്മ​ദ് ജ​ലാ​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familyVishnuhopemotionless condition
News Summary - The family hopes even in Vishnu's motionless condition,
Next Story