താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിന് തുടക്കം
text_fieldsകുന്നംകുളം: താലൂക്ക് ആശുപത്രി മള്‍ട്ടി സെപഷാലിറ്റി ബ്ലോക്ക് കെട്ടിടം നിർമാണം സ്ഥലം സന്ദർശിച്ച് എം.എൽ.എ പുരോഗതി വിലയിരുത്തി. ഇതിന്റെ ഭാഗമായി കോൺക്രീറ്റിങ്ങിന് തുടക്കം. എ.സി. മൊയ്തീൻ എം.എൽ.എയും ഉദ്യോഗസ്ഥ സംഘവുമാണ് സ്ഥലത്തെത്തിയത്. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, വാർഡ് കൗൺസിലർ ലബീബ് ഹസ്സൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ, ഇൻകെൽ, ഊരാളുങ്കൽ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കിഫ്ബി ഫണ്ടില്‍നിന്ന് 76.50 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രി മള്‍ട്ടി സ്പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ലോവര്‍ ഗ്രൗണ്ട് ഉള്‍പ്പെടെ ഏഴു നിലകളിലായി 1,45,032 സ്ക്വയര്‍ ഫീറ്റലിാണ് കെട്ടിടം നിര്‍മിക്കുന്നത്.
22 ഐ.സി.യു ബെഡ് ഉള്‍പ്പെടെ ആകെ 112 ബെഡുകളാണ് സജ്ജീകരിക്കുന്നത്. ലോവര്‍ ഗ്രൗണ്ട് നിലയില്‍ സ്റ്റോര്‍, സര്‍വിസ്, മോര്‍ച്ചറി ഫയര്‍ പമ്പ് റൂം, ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന് എന്നിവയും ഗ്രൗണ്ട് േഫ്ലാറില്‍ റിസപ്ഷന്, കാഷ്വാലിറ്റി, എക്സ്-റേ, സി.ടി അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നീ ഡയഗണോസ്റ്റിക് റൂമുകളും ഒരുക്കും.
ഒന്നാം നിലയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി 10 കണ്സള്ട്ടേഷന് റൂമുകളും അതിനോടനുബന്ധിച്ചുള്ള പ്രൊസീജര്‍ റൂമുകളും രണ്ടാം നിലയില്‍ 60 വാര്‍ഡ് ബെഡുകളും നാല് ഐസോലേഷന് റൂമുകളും മൂന്നാം നിലയില്‍ 12 ഐ.സി.യു ബെഡുകളും എട്ട് ഐസോലേഷന് റൂമുകളും 30 വാര്‍ഡ് ബെഡുകളും നാലാം നിലയില്‍ നാല് ഓപറേഷന് തിയറ്ററുകളും ഐ.സി.യു സൗകര്യത്തോടെയുള്ള പ്രേപ്പ്, പോസ്റ്റ് ഒ.പി റിക്കവറി ബെഡുകളും സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.