Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വീടുകയറി ആക്രമണം; ചൊവ്വന്നൂരിൽ മൂന്നുപേർ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കു​ന്നം​കു​ളം: ക​ഞ്ചാ​വ് ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന പേ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ടി​പി​ടി കേ​സി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ചൊ​വ്വ​ന്നൂ​ർ അ​യ്യ​പ്പ​ത്ത് റോ​ഡ് മു​തി​രം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സു​ജി​ത്ത് (34), ക​ട​വ​ല്ലൂ​ർ കൊ​ട്ടി​ലി​ങ്ങ​ൽ വ​ള​പ്പി​ൽ അ​മ​ൽ (28), ഇ​യ്യാ​ൽ ചി​റ്റി​ല​ങ്ങാ​ട് ത​റ​യി​ൽ വീ​ട്ടി​ൽ ഹേ​മ​ന്ത് (21) എ​ന്നി​വ​രെ​യാ​ണ് സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​പ്റ്റം​ബ​ർ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞാ​ണ് അ​യ്യ​പ്പ​ത്ത് റോ​ഡി​ലെ സു​ജി​ത്തി​ന്റെ വീ​ട്ടി​ൽ അ​മ​ൽ, ഹേ​മ​ന്ത് എ​ന്നി​വ​രെ​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള അ​ടി​പി​ടി​യി​ൽ അ​മ​ലി​ന്റെ ത​ല​ക്ക് വെ​ട്ടേ​റ്റു. സു​ജി​ത്തി​ന്റെ തോ​ളെ​ല്ല് ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​മ​ലി​ന്റെ ത​ല​യി​ൽ 13 തു​ന്ന​ലു​ണ്ട്. മൂ​വ​ർ​ക്കെ​തി​രെ​യും വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വെ​ട്ടു​ക​ത്തി​യും മ​റ്റും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൂ​ന്നു​പേ​രും നേ​ര​ത്തേ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsArrest
News Summary - The young man was attacked at home
Next Story