ലാലൂരിൽ ഇൻഡോർ സ്റ്റേഡിയത്തിൽ 'വിജയാ'രവം
text_fieldsതൃശൂർ: നഗരത്തിെൻറ മാലിന്യ തൊട്ടിയിലിപ്പോൾ കാൽപന്ത് കളിയുടെ ആരവമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ടര്‍ഫും 2000 പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഉള്‍പ്പെടുന്ന ഫുട്ബാള്‍ മൈതാനമായി ലാലൂർ ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുന്ന ഫുട്ബാള്‍ ഇതിഹാസം ഐ.എം. വിജയെൻറ പേരിലുള്ള സ്റ്റേഡിയത്തിെൻറ നിർമാണം അവസാനഘട്ടത്തിലാണ്. മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും കോർപറേഷനും ഒപ്പം കൂടിയതോടെ ലാലൂരിെൻറ രാശി െതളിയുകയായിരുന്നു. ലാലൂരുകാരുടെ ജീവിക്കാനുള്ള സമരമാണ് നേരത്തെ ലാലൂരിന് കുപ്രസിദ്ധി നൽകിയിരുന്നത്. എന്നാലിപ്പോൾ കളിയാരവത്തിെൻറ സുഗന്ധം പരത്തി നാടിന് അഭിമാനമായ പദ്ധതിയാണ് ഏപ്രിലിൽ തുറന്നു കൊടുക്കുന്നത്.
കേരള പൊലീസ് അസി. കമീഷണര്‍ പദവി നേടിയ ഐ.എം. വിജയെൻറ പേരിൽ എ.സി. മൊയ്തീൻ കായിക മന്ത്രിയായിരുന്ന സന്ദർഭത്തിലാണ് ലാലൂരിന് പദ്ധതി വിഭാവനം ചെയ്യുന്നത്. മാലിന്യം ഒഴിവാക്കാൻ കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് ചീത്തപ്പേര് ഇല്ലാതാക്കാൻ കോർപറേഷനും പദ്ധതിയിൽ പങ്കാളികളായി. ഇതോടെ ജില്ലക്ക് തന്നെ അഭിമാനമായ കാൽപന്ത് കളി മൈതാനമാണ് ഒരുങ്ങിയത്. കോര്‍പറേഷെൻറ മാലിന്യം സംസ്കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്പോര്‍ട്സ് കോംപ്ലക്സ് നിർമാണം നടത്താന്‍ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്കരണവും മാലിന്യ വില്പനയും കോര്പറേഷന് നടപ്പാക്കിയതോടെ ലാലൂര്‍ മാലിന്യക്കൂമ്പാരത്തില്‍നിന്ന് മോചിതമായി. തുടർന്നാണ് സ്പോര്‍ട്സ് കോംപ്ലക്സ് നിർമാണത്തിനായി സ്ഥലം കായിക വകുപ്പിന് കൈമാറിയത്.
നിർമാണ പൂര്‍ത്തീകരണത്തിന് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ ഉടന്‍ മാറ്റും. നീക്കം ചെയ്യാന്‍ ബാക്കിയുള്ള മാലിന്യങ്ങള്‍ ഉടന്‍ തന്നെ മാറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിര്‍മാണവും പൂര്‍ത്തീകരിക്കും. ഈ സര്‍ക്കാറിെൻറ കാലഘട്ടത്തില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നാല് പ്രധാന ഫുട്ബാള്‍ സ്റ്റേഡിയങ്ങള്‍ നിർമിച്ചിട്ടുണ്ട്. കൂടാതെ നാലുനില ഇരിപ്പിടങ്ങളുള്ള പവലിയന് കെട്ടിടം, വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോടെ നീന്തല്‍ കുളം, ടെന്നീസ് കോര്‍ട്ട്, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, അഞ്ചു ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍, വി.ഐ.പി വിശ്രമ മുറികള്‍ തുടങ്ങിയവയും സ്പോര്‍ട്സ് കോംപ്ലക്സിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.