പണ്ടാരംപാറയിൽ 'ഉരുൾപൊട്ടി'; 'ഫുൾ മാർക്ക്' നേടി രക്ഷാദൗത്യം
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയിൽ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്ന് മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് റൂറല്‍ പൊലീസും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പണ്ടാരംപാറയിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. 2018ല്‍ ഉരുള്‍പൊട്ടി ഒരാള്‍ മരണപ്പെട്ട പ്രദേശമാണ് പണ്ടാരംപാറ. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതും മാറ്റി പാര്‍പ്പിക്കുന്നതുമായിരുന്നു മോക്ഡ്രില്ലിന്റെ ആദ്യ ഭാഗം.
പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എത്തിക്കുന്നത് വിശദീകരിച്ചു. ഉരുള്‍പൊട്ടലില്‍ പുഴയിലും ചളിയിലും കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്ത് എടുക്കുന്നത് വിശദീകരിക്കുന്നതായിരുന്നു രണ്ടാംഘട്ടം.
മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രീതി എന്‍.ഡി.ആര്‍.എഫ് അവതരിപ്പിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പ്രദേശവാസികളെ ക്യാമ്പുകളിലേയ്ക്കും സുരക്ഷിത ഇടങ്ങളിലേയ്ക്കും മാറ്റി.
ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കെ.എസ്. പരീത്, തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌റെ, ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.പി. സുധീരന്‍, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം, വനംവകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.