ഗവ. മെഡിക്കൽ കോളജിൽ യൂറോളജി ഒ.പിക്ക് ‘അവധി’; വലഞ്ഞ് രോഗികൾ
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സുപ്രധാന വിഭാഗങ്ങളിലുൾപ്പെടെ ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലക്കുന്നു.
തൃശൂരിന് പുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലെ രോഗികൾകൂടി ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വിനയാവുകയാണ്. യൂറോളജി വിഭാഗത്തിലെ ഡോക്ടർ അവധിയിൽ പോയതിനാൽ ഈമാസം 30 വരെ യൂറോളജി ഒ.പി പ്രവർത്തിക്കില്ലെന്ന് വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ വിഭാഗം പ്രവർത്തിക്കുന്നതെങ്കിലും അന്ന് 400നും 500നുമിടക്ക് രോഗികൾ എത്താറുണ്ട്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തവരാണ് ആഴ്ച കാത്തിരുന്നത് മെഡിക്കൽ കോളജിൽ എത്തുന്നത്. പലർക്കും കാത്തിരിപ്പ് വൃഥാവിലായി തിരിച്ച് പോകേണ്ടി വരാറുമുണ്ട്. അത്രക്ക് തിരക്കാണ്.
ആവശ്യത്തിന് ഡോക്ടറെ നിയമിക്കാൻ സർക്കാർ തയാറുമല്ല. അമിത ജോലിഭാരമാണ് ഡോക്ടർ അവധിയിൽ പ്രവേശിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
ഡോക്ടർമാരുടെ അഭാവത്തെക്കുറിച്ച് പലതവണ ബന്ധപ്പെട്ടവർ അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും ഒച്ചിഴയുന്നത് പോലെയാണ് കാര്യങ്ങൾ. വിഷയത്തിൽ ഇടപെടാനും ആരുമില്ലെന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.