ഇവിടെ രാഷ്ട്രീയമേ പറയാവൂ, ചായയും കുടിക്കാം
text_fieldsആമ്പല്ലൂർ: 'ചായ കുടിക്കാം, രാഷ്ട്രീയം പറയാം' എന്ന ബോർഡ് തൂക്കിയ ചായക്കടയുണ്ട് വരന്തരപ്പിള്ളി മുത്തുമലയിൽ. മറ്റൊരർഥത്തിൽ പറഞ്ഞാൽ രാഷ്ട്രീയം പറയാൻ വേണ്ടിമാത്രം ഒരുക്കിയ ചായക്കട. ന്യൂജൻ തെരഞ്ഞെടുപ്പ് കാലഘത്തിൽ, ജീവിത സായാഹ്നത്തിലേക്ക് കാലെടുത്തുവെച്ച കർഷകരും കർഷക തൊഴിലാളികളുമായ ചന്ദ്രനും രാജനും വിശ്വംഭരനുമെല്ലാം ഒഴിവുസമയങ്ങളിൽ മുടങ്ങാതെ ഇവിടെയെത്തുന്നു. വിദ്യാർഥികളും ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും അടങ്ങിയ മുത്തമലക്കാരുടെ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ അവരും പങ്കെടുക്കുന്നു.
വാർഡിലെ വികസനപ്രവർത്തനങ്ങൾ മാത്രമല്ല, ഉത്തരേന്ത്യയിലെ കർഷകസമരവും ഇന്ധന വിലവർധനവും കേരളത്തിലെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ആരോഗ്യകരമായ വർത്തമാനത്തിന് വിഷയീഭവിക്കുന്നുണ്ടിവിടെ. പഴയ നാട്ടിന്പുറത്തിെൻറ നന്മയൂറുന്ന ഓര്‍മകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഒാലമേഞ്ഞ, കവുങ്ങുകൊണ്ട് നിര്‍മിച്ച ഇരിപ്പിടമുള്ള കടയുടെ പേര് 'സഖാവിെൻറ ചായക്കട' എന്നാണ്. ടുപ്പിനോടനുബന്ധിച്ച് മുത്തുമല യുവകലാവേദി വായനശാലക്കുസമീപം സി.പി.എം പ്രവര്‍ത്തകരാണ് കഴിഞ്ഞ 20ന് കടതുറന്നത്.
തുടക്കത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മാത്രമാണ് കടയിലെത്തിയിരുന്നതെങ്കില് ഇപ്പോള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ നാട്ടുകാരെത്തുന്നുണ്ട്. വൈകീട്ട് മൂന്നോടെ പ്രവര്‍ത്തനം ആരംഭിക്കുകയും രാത്രി ഒമ്പതിന് അടക്കുകയും ചെയ്യുന്ന കടയില്‍ ആളൊഴിഞ്ഞ നേരം വിരളമാണ്. ചൂടുള്ള ചായക്കൊപ്പം, ഇംഗ്ലീഷ് ദിനപത്രമുള്‍പ്പെടെ നാലോളം വര്‍ത്തമാനപത്രങ്ങള്‍ ഇവിടെയിരുന്ന് വായിക്കാം. കേവലം ആറു രൂപ മാത്രമാണ് ചായക്കും പരിപ്പുവടപോലുള്ള ചെറിയ പലഹാരങ്ങള്‍ക്കും കൊടുക്കേണ്ടതുള്ളൂ. സമീപവാസിയായ പരമേശ്വരനാണ് നടത്തിപ്പുകാരന്.
കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. വരന്തരപ്പിള്ളി പഞ്ചായത്തിലെ പിടിക്കപറമ്പ് 14ാം വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് മുത്തുമല. കാൽനൂറ്റാണ്ടിനുമുമ്പ് മാത്രമാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഇവിടെ നിലംതൊട്ടിട്ടുള്ളത്. തുടർന്ന് ഇടതുമുന്നണിയെയും ബി.ജെ.പിയെയും മാറി പരീക്ഷിക്കുന്ന വാർഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.