മതിലകത്ത് പരിസ്ഥിതിസൗഹൃദമായി വോട്ടു ചെയ്യാം
text_fieldsമതിലകം: സമ്മതിദായകർക്ക് പരിസ്ഥിതിസൗഹൃദ അന്തരീക്ഷമൊരുക്കി ‘ഹരിത പോളിങ് ബൂത്ത്’. ചാലക്കുടി പാർലമെന്ററി മണ്ഡലത്തിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് ഹരിത മാതൃക പോളിങ് ബൂത്ത് ഒരുക്കിയിരിക്കുന്നത്.
മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ പോളിങ് ബൂത്താണ് പരിസ്ഥിതിസൗഹൃദമാക്കിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കിയുള്ള പോളിങ് ബൂത്താണിത്.
പച്ചയോലകൊണ്ടുള്ള സ്വാഗത ബോർഡ്, കുരുത്തോല തോരണം, വേസ്റ്റ് ബിൻ ആയി ഓലമെടഞ്ഞുള്ള വല്ലം തുടങ്ങി പ്ലാസ്റ്റിക് മുക്തമാക്കിയാണ് ബൂത്ത് നിർമിച്ചത്.
കയ്പമംഗലം മണ്ഡലം ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫിസർ അഡ്ലി ഉസ്മാന്റെ നേതൃത്വത്തിലാണ് ഹരിത പോളിങ് ബൂത്ത് ഒരുക്കിയത്. 1300ഓളം പേർക്കാണ് ഈ ബൂത്തിൽ വോട്ടവകാശമുള്ളത്. തണൽ മരങ്ങളുള്ള േബ്ലാക്ക് അങ്കണം പൊതുവെ പ്രകൃതിസൗഹൃദമാണ്. കൊടുങ്ങല്ലൂർ നഗരസഭയിലും അധികൃതർ ഹരിത ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.