വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്കുകൂടി ലൈഫ് മിഷൻ ഭവനം
text_fieldsവടക്കാഞ്ചേരി: നഗരസഭയിൽ 140 കുടുംബങ്ങൾക്കുകൂടി ലൈഫ് മിഷൻ പദ്ധതിയിൽ വീട് നൽകും. ഇതിനുള്ള വിശദ പദ്ധതിരേഖ അംഗീകരിച്ചു. ഇതോടെ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരുടെ എണ്ണം 1350 ആകും. അമൃത് 2.0 സിറ്റി വാട്ടര്‍ ആക്ഷന്‍ പ്ലാന്‍ കുടിവെള്ള വിതരണ പദ്ധതിക്ക് ജല അതോറിറ്റി അസി. എൻജിനീയറിൽനിന്ന് ലഭിച്ച പ്രപ്പോസല്‍ നഗരസഭ അംഗീകരിച്ചു.
പട്ടികജാതി -വര്‍ഗ വികസന വകുപ്പിന് കീഴില്‍ താൽക്കാലികമായി തുടങ്ങിയ ഡിസ്പന്‍സറികളുടെ പ്രവർത്തനം തുടരാൻ തസ്തിക സൃഷ്ടിച്ച് ആയുഷ് വകുപ്പ് ഏറ്റെടുക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മലിനജല സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടിടങ്ങളിൽ ഒന്നായ നഗരസഭയിൽ തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.
ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ ഷീല മോഹനന്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ജമീലാബി, പി.ആര്. അരവിന്ദാക്ഷന്, സ്വപ്ന ശശി, സെക്രട്ടറി കെ.കെ. മനോജ്, എൻജിനീയർ പി.എ മഹേന്ദ്ര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.