ലിനി ടീച്ചറുടെ 'നാടൻ പൂക്കൾ'ക്ക് പ്രിയമേറെ
text_fieldsലിനി ടീച്ചറുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് കൗതുകമാണ്. സിലബസിന് പുറത്തെ നാടൻ പൂക്കളുടെ കൗതുക ലോകത്തേക്ക് കൂട്ടുകാരെ കൂട്ടിക്കൊണ്ട് പോകുന്നതിെൻറ രസകരമായ പാഠഭാഗങ്ങളാണ് തൃശൂര്‍ ദേവമാത ഹയര്‍ സെക്കൻഡറി സ്കൂളിലെ ലിനി ടീച്ചര്‍ ഓണ സമയത്ത് പരിചയപ്പെടുത്തുന്നത്. ടീച്ചറുടെ കൗതുകവും വിജ്ഞാനവും നിറഞ്ഞ നാടന്‍പൂക്കളെ കുറിച്ചുള്ള വിവരണവും പൂക്കളെ പരിചയപ്പെടുത്തലും കുട്ടികള്‍ക്ക് സന്തോഷവും ആത്മവിശ്വസവും നൽകുന്നു.
ഒരു പരീക്ഷണമെന്ന നിലയിലാണ് ടീച്ചര്‍ നാടന്‍പൂക്കളെ പരിചയപ്പെടുത്തുന്ന ചിത്രീകരണം യൂ ട്യൂബില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, തെൻറ കുട്ടികള്‍ക്കും പുറമേ സ്കൂളിലെ മറ്റു കുട്ടികള്‍ക്കും വിവരണം വിജ്ഞാനപ്രദമായിരുന്നതായി രക്ഷിതാക്കള്‍ തന്നെ അഭിപ്രായപ്പെടുന്നു. നാടന്‍ പൂക്കളായ തുമ്പപ്പൂ, ചെത്തി, മന്ദാരം, അരളി, മുക്കുറ്റി, നന്ദ്യാര്‍വട്ടം, കാശിതുമ്പ, രാജമല്ലി, തെച്ചി, വാടാര്‍മല്ലി....അങ്ങനെ നീളും പട്ടിക. പൂക്കളെ പരിചയപ്പെടുത്തുമ്പോള്‍ പൂക്കള്‍ വിരിഞ്ഞ് നില്ക്കുന്ന സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുത്തതിലൂടെ ഒരോ പൂവും വളരുന്നതിനു അനുയോജ്യമായ സ്ഥലത്തെ കുറിച്ചും കുട്ടികള്‍ക്ക് അറിവ് ലഭിക്കുന്നു.
പൂക്കളെ തേടിയുള്ള ടീച്ചറുടെ യാത്രയും അൽപം നീണ്ടതായി മാറി. ചേരുംകുഴി, തിരൂര്‍, കോലഴി, മരോട്ടിച്ചാല്‍, വലക്കാവ് മുര്ക്കിനിക്കര എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ചിത്രീകരണം നടത്തിയത്. നാടന്‍ പൂക്കളെ അറിയുന്നതിനൊപ്പം ആര്‍ഭാടങ്ങളില്ലാതെ ലളിതമായ രീതിയില്‍ എങ്ങനെ ഒരോ കാര്യങ്ങള്‍ ചെയ്യാനാവും എന്ന സന്ദേശം കൂടി ടീച്ചര്‍ കുട്ടികളുമായി പങ്ക് വെക്കുകയാണ് മിഴി മലയാളം എന്ന യൂ ട്യൂബ് ചാനലിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.