മാതാവ് കരൾ പകുത്തുനൽകും; പിഞ്ചുകുഞ്ഞിെൻറ പുഞ്ചിരിക്ക് വേണ്ടത് പണം
text_fieldsതൃപ്രയാർ: കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്ന മൂന്നു മാസമായ കുഞ്ഞിെൻറ പുഞ്ചിരി മായാതിരിക്കാൻ വേണ്ടത് 40 ലക്ഷം. തൃശൂർ ചാഴൂർ പഞ്ചായത്തിലെ ഇഞ്ചമുടി മമ്മസ്രായില്ലത്ത് മൻസൂറിെൻറയും മുഹ്സിനയുടെയും ഏക ആൺകുട്ടിയെയാണ് അമൃത ആശുപത്രിയിൽ ഗുരുതര നിലയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കരൾ പകുത്തു നൽകാൻ മാതാവ് തയാറാണെങ്കിലും ശസ്ത്രക്രിയക്ക് പണമില്ലാതെ നിസ്സഹായരായിരിക്കുകയാണ് ഈ കുടുംബം.
തൃശൂർ മെഡിക്കൽ കോളജിലായിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. നില മാറ്റമില്ലാതായപ്പോൾ അമൃതയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരന്നു. ശസ്ത്രക്രിയക്കും തുടർന്ന് മാതാവിനുമുൾപ്പെടെയുള്ള ചികിത്സക്കമായി 40 ലക്ഷം രൂപയാണ് വേണ്ടി വരുക. പ്രവാസിയായ മൻസൂറിന് ഈ തുക അപ്രാപ്യമാണ്. മൻസൂറിെൻറ പേരിൽ ഫെഡറൽ ബാങ്കിെൻറ ചേർപ്പ് ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ 157001000 50481, ഐ.എഫ്.എസ്.സി: 0001570 എന്ന അക്കൗണ്ടിലേക്കാണ് സഹായങ്ങൾ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.